ടേബിൾ മാനേഴ്സ് എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഒറ്റയ്ക്ക് ഇരുന്നു കഴിക്കുന്നത് പോലെയല്ല കുറച്ചു ആൾക്കാരോടിപ്പം ഇരുന്നു കഴിക്കുന്നത്. മറ്റുള്ള വെക്തികളോടൊപ്പം ഇരുന്നു കഴിക്കുമ്പോൾ കുറച്ചു മര്യാദകൾ പാലിക്കേണ്ടതുണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം.
മേശ മര്യാദകള്‍ കൃത്യമായി പാലിക്കണം. ഇത് നിങ്ങളുടെ വ്യക്തിത്വത്തിന്റെ മാറ്റുകൂട്ടും. ഈ മര്യാദകള്‍ പാലിക്കാത്തപ്പോള്‍ ഒപ്പം ഭക്ഷണം കഴിക്കുന്നവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാം.
ഒന്ന്
ഭക്ഷണം കഴിക്കുമ്പോള്‍ ഉച്ചത്തില്‍ സംസാരിക്കാനോ പാടില്ല. അതു കൂടെ ഇരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. അതുപോലെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നയാളോട് വഴക്ക് കൂടാതിരിക്കാന്‍ ശ്രമിക്കുക. അത് ഭക്ഷണത്തോട് കാണിക്കുന്ന ബഹുമാനം മാത്രമല്ല നിങ്ങളുടെ വ്യക്തിത്വത്തെയും ബന്ധപ്പെട്ടിരിക്കുന്നു. സംസാരിക്കുമ്പോള്‍ തൊണ്ടയില്‍ കുടുങ്ങാനുളള സാധ്യതയുമുണ്ട്.
രണ്ട്
ഏറ്റവും പ്രധാനപ്പെട്ടതും എന്നാല്‍ പലരും പിന്തുടരാത്തതുമായ ഒന്നാണ് ഭക്ഷണം കഴിക്കുമ്പോള്‍ അടുത്തുള്ള ആള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രീതിയില്‍ ശബ്ദം കേള്‍പ്പിച്ച് ചവയ്ക്കുക എന്നത്. തുടക്കത്തില്‍ ബുദ്ധിമുട്ടാണെങ്കിലും കൃത്യമായ പരിശീലനത്തിലൂടെ ഇത് നേടിയെടുക്കാവുന്നതേയുള്ളു.
മൂന്ന്
ഭക്ഷണാവശിഷ്ടങ്ങള്‍ വായില്‍ കുടുങ്ങിയാല്‍ തീന്‍മേശയില്‍ ഇരുന്ന് കൈയിട്ട് എടുക്കാതിരിക്കുകയും പല്ലിനിടയില്‍ കുത്താതിരിക്കുകയും ചെയ്യാന്‍ ശ്രദ്ധിക്കണം.
നാല്
ഇരിക്കാന്‍ നേരം വലിയ ശബ്ദത്തോടെ കസേര നീക്കി ചുറ്റുമുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കാതിരിക്കുക.
അഞ്ച്
കൈ ഉപയോഗിച്ച് പൊളിച്ചു കഴിക്കേണ്ട ഭക്ഷണസാധനങ്ങള്‍ കഴിക്കാന്‍ സ്പൂണും ഫോര്‍ക്കും മാറ്റിവച്ച് കൈതന്നെ ഉപയോഗിക്കാം.
ആറ്
ഫുള്‍കൈ ഷര്‍ട്ട്, ഫുള്‍സ്ലീവ് കൂര്‍ത്ത, ദൂപ്പട്ട, മുടി എന്നിവ പാത്രത്തില്‍ വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
2 മാങ്ങ മാത്രം മതി: ഉച്ചയ്ക്ക് ചോറിനു അങ്കമാലി മാങ്ങാ കറി റെഡി
ഉച്ചയ്ക്ക് ചോറിനു വേറൊരു കറിയും വേണ്ട: തയാറാക്കാം ചെമ്മീൻ ചമ്മന്തി
snacks നാല് മണിക്ക് ചായക്കൊപ്പം അവൽ ലഡ്ഡു തയാറാക്കാം
കുതിർത്തു വയ്‌ക്കേണ്ട, സമയം കളയണ്ട: അരിപ്പൊടി കൊണ്ട് വേഗത്തിലുണ്ടാക്കാം ചിരട്ടയപ്പം
ഇനി ദോശ കല്ല് ഒട്ടിപ്പിടിക്കില്ല: ഈ ടിപ്പുകൾ നിങ്ങളെ സഹായിക്കും