×

ഉച്ചയ്ക്ക് ചോറിനു വേറൊരു കറിയും വേണ്ട: തയാറാക്കാം ചെമ്മീൻ ചമ്മന്തി

google news
e
സാധാരണ നമ്മൾ ചോറ് കഴിക്കുമ്പോ ഒപ്പം കഴിക്കാൻ ഒരു തോരനും, ഒരു ഒഴിച്ച് കറിയും , കൂടെ ഒരു മീൻ വറത്തതോ, മുട്ട വറത്തതോ ഉണ്ടാകും. നാലുകൂട്ടം കറിയില്ലാതെ മലയാളികൾക്ക് ചോറ് കഴിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ അതിനെല്ലാം ബദലായി ഈ ചെമ്മീൻ ചമ്മന്തി കഴിച്ചു നോക്കു. പാത്രത്തിൽ നിന്നും ചോറ് തിരുന്നതറിയുകേ ഇല്ല 

ചേരുവകൾ

ഉണക്ക ചെമ്മീൻ - 1/2 കപ്പ്‌ 
ചെറിയുള്ളി - 5 എണ്ണം 
വറ്റൽ മുളക് - 5 -6 എണ്ണം 
തേങ്ങ ചിരവിയത് - 1 കപ്പ്‌
ഒരു കഷണം പച്ചമാങ്ങാ 
ഇരുമ്പൻ പുളി - 2 എണ്ണം 
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

ഒരു പാനിൽ ഉണക്കച്ചെമ്മീൻ ചെറുതായി ചൂടാക്കി എടുക്കുക. അതിനുശേഷം വറ്റൽ മുളക് ചുട്ടെടുക്കുക. ശേഷം വറുത്ത ചെമ്മീനും ചുട്ട മുളകും ഉള്ളിയും ഒരു കഷണം പച്ചമാങ്ങായും ഉപ്പും തേങ്ങായുടെ കൂടെ ചേർത്ത് ഒരു മിക്സിയിൽ ഇട്ടു നന്നായി അരച്ചെടുക്കുക. ചമ്മന്തി തയ്യാർ. ചോറിന്റെ കൂടെ കഴിക്കാൻ വളരെ രുചികരമാണ്.

Read more

ഒന്ന് റിഫ്രഷാകാൻ കുടിക്കാം കിടിലം കോക്ക്ടെയ്ൽ

ദഹനക്കേട് അലട്ടുന്നുവോ? ഞൊടിയിടയിൽ മാറാൻ മാർഗ്ഗമുണ്ട്

ഇനി ബ്രേക്ക്ഫാസ്റ്റിനു സിമ്പിളായി കാഞ്ചിപുരം ഇഡ്ഡലി ഉണ്ടാക്കിയാലോ?

ഇനി ഇഡ്ഡലിക്ക് ഉഴുന്ന് വേണ്ട! ഉഴുന്ന് ഇല്ലാതെ പഞ്ഞി പോലെ ഇഡ്ഡലി തയ്യാറാക്കാം; അടിപൊളി ഇഡ്ഡലി മാവിന്റെ കൂട്ട്!!

BREAKFAST RECIPE | ഞൊടിയിടയിൽ ഈസിയായി തയ്യാറാക്കാം ഈ ഉപ്പുമാവ്

Tags