ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരന്തരമായ നയതന്ത്രഇടപെടല്‍കൊണ്ട് മാത്രമാണ് തങ്ങള്‍ രക്ഷപെട്ടതെന്ന് ഖത്തറിലെ വധശിക്ഷയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയ നാവികസേനാ ഉദ്യോഗസ്ഥര്‍. ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളി അടക്കമുള്ള എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥരില്‍ ഏഴുപേരാണ് പുലര്‍ച്ചെ ആറുമണിയോടെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്.
‘ഭാരത് മാതാ കീ ജയ്’ എന്നു വിളിച്ചാണ് ഇവര്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കുവന്നത്. പ്രധാനമന്ത്രിയുടെ വ്യക്തിപരവും നയതന്ത്രപരവുമായ നിരന്തര പ്രയത്‌നത്തിന്റെ ഫലമായാണ് തങ്ങളുടെ മോചനം സാധ്യമായതെന്നും അദ്ദേഹത്തോട് നന്ദിപറയുന്നുവെന്നും നാവികസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനത്താവളത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
‘കഴിഞ്ഞ 18 മാസങ്ങളായി ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഞങ്ങള്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ഖത്തറുമായുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ ബന്ധവും അതുവഴി അദ്ദേഹം നടത്തിയ ഇടപെടലുകളുമാണ് ഞങ്ങളുടെ മോചനം സാധ്യമാക്കിയത്. ഇന്ത്യാ സര്‍ക്കാരിന്റെ നിരന്തമായ ഇടപെടലിന് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് നന്ദി അറിയിക്കുന്നു’, വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ഒരു നാവിക ഉദ്യേഗസ്ഥന്‍ പറഞ്ഞു.
ക്യാപ്റ്റന്‍ നവ്‌തേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബിരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, തിരുവനന്തപുരം സ്വദേശിയെന്നുകരുതുന്ന നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരായിരുന്നു ശിക്ഷ നേരിട്ടത്. ഇന്ത്യന്‍ നാവികസേനയില്‍നിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അല്‍ ദഹ്‌റയില്‍ ജോലിചെയ്യവേ 2022 ഓഗസ്റ്റിലാണ് ഇവര്‍ അറസ്റ്റിലായത്.
Read more….
- മാരത്തൺ ലോക റെക്കോർഡ് ഉടമ കെൽവിൻ കിപ്റ്റം വാഹനാപകടത്തിൽ മരിച്ചു
- കേരള കോണ്‍ഗ്രസ് (എം) ഇന്ന് നടക്കുന്ന നേതൃയോഗത്തിൽ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും
- കർഷകരുടെ ‘ ദില്ലി ചലോ’ മാർച്ച് നാളെ: ഡൽഹി അതിർത്തിയിൽ നിരോധനാജ്ഞ
- വിചാരണ കോടതികളെ ‘കീഴ്‌കോടതി’കളെന്ന് വിശേഷിപ്പിക്കരുത് -സുപ്രീംകോടതി
- ഹൽദ്വാനി സംഘർഷവുമായി ബന്ധപ്പെട്ട് 25 പേർകൂടി അറസ്റ്റിൽ
2023 മാര്‍ച്ചില്‍ നടന്ന വിചാരണയ്ക്കുശേഷം ഒക്ടോബര്‍ 26-നായിരുന്നു ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. അതേസമയം, രഹസ്യസ്വഭാവമുള്ള നടപടിക്രമങ്ങളായതിനാല്‍ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നില്ല. ശിക്ഷിക്കപ്പെട്ടവര്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങളും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. മുങ്ങിക്കപ്പല്‍ നിര്‍മാണരഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നാണ് കേസെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















