×

കർഷകരുടെ ‘ ദില്ലി ചലോ’ മാർച്ച് നാളെ: ഡൽഹി അതിർത്തിയിൽ നിരോധനാജ്ഞ

google news
 njhu
 ന്യൂഡൽഹി: താങ്ങുവില, വിള ഇൻഷുറൻസ് എന്നിവ ലഭ്യമാക്കണമെന്നും കർഷകർക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി കർഷകർ നടത്തുന്ന ദില്ലി ചലോ മാർച്ച് നാളെ.   കർഷകർ രാജ്യതലസ്ഥാനത്തേക്കു നാളെ നടത്തുന്ന ‘ദില്ലി ചലോ’ മാർച്ചിനെ നേരിടാൻ പഞ്ചാബ്–ഹരിയാന– ഡൽഹി അതിർത്തി പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡൽഹിയുടെ അതിർത്തിപ്രദേശങ്ങളായ തിക്രി, സിംഘു, ഗാസിപുർ, ബദർപുർ എന്നിവിടങ്ങളിൽ വൻ പൊലീസ് സംഘമെത്തിയിട്ടുണ്ട്.  അനുനയത്തിനായി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ ഇന്നു കർഷക സംഘടനകളുമായി വീണ്ടും ചർച്ച നടത്തും.രണ്ടായിരത്തിലേറെ ട്രാക്ടറുകളിലായി കാൽ ലക്ഷത്തിലേറെ കർഷകർ ഡൽഹിയിലെത്തുമെന്നാണു വിവരം.  

         യാത്ര തടയാൻ ഹരിയാന–പഞ്ചാബ് അതിർത്തിയിലെ ശംഭുവിലും ഫത്തേബാദ്, ജിൻഡ് മേഖലകളിലും പൊലീസ് കോൺക്രീറ്റ് സ്ലാബുകളും ബാരിക്കേഡുകളും സ്ഥാപിച്ചു.സംസ്ഥാനത്ത് 7 ജില്ലകളിലെ ഇന്റർനെറ്റ് സംവിധാനം നിരോധിച്ചെന്നു ഹരിയാന അറിയിച്ചു.

        ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് ദീർഘകാല ആവശ്യങ്ങൾ ഉയർത്തി കർഷക‍ർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.നൂറ്റിയൻപതോളം സംഘടനകളുടെ കൂട്ടായ്മയായ കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയും സംയുക്തമായാണു മാർച്ചിനു സജ്ജമായിരിക്കുന്നത്. 

Read also: വിചാരണ കോടതികളെ ‘കീഴ്‌കോടതി’കളെന്ന് വിശേഷിപ്പിക്കരുത് -സുപ്രീംകോടതി

ഹൽദ്വാനി സംഘർഷവുമായി ബന്ധപ്പെട്ട് 25 പേർകൂടി അറസ്റ്റിൽ

 ഇൻഡ്യ സഖ്യം ശക്തം: തൃണമൂൽ കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ച രമ്യമായി പരിഹരിക്കപ്പെടും; സചിൻ പൈലറ്റ്

തെരഞ്ഞെടുപ്പ് ഫലം വൈകുന്നു: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ പ്രകീർത്തിച്ച് പാകിസ്‍താൻ പ്രസിഡന്റ്

ഇന്ത്യയെ റഷ്യയിൽ നിന്ന് അകറ്റാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നുവെന്ന് -റഷ്യൻ സ്ഥാനപതി

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags