ന്യൂഡല്‍ഹി: വിചാരണ കോടതികളെ ‘കീഴ്‌കോടതികൾ’ എന്ന് വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കുന്നു. ഇതുസംബന്ധിച്ച നടപടി സ്വീകരിക്കാൻ രജിസ്ട്രിക്ക് സുപ്രീംകോടതി നിർദേശം നൽകി.
സുപ്രീംകോടതി രേഖകളിലൊന്നിലും വിചാരണ കോടതിയെ കീഴ്‌കോടതിയെന്ന് വിശേഷിപ്പിക്കുന്ന പരാമര്‍ശം ഉണ്ടാകരുതെന്നും പകരം വിചാരണ കോടതിയെന്നുതന്നെ പറയണമെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, ഉജ്വല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. കൊലക്കേസുമായി ബന്ധപ്പെട്ട അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
കീഴ്‌കോടതികള്‍ എന്ന് വിശേഷിപ്പിക്കുന്നത് കോടതികളുടെ അന്തസ്സ് കെടുത്തുന്നതിന് തുല്യമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Read also: ഹൽദ്വാനി സംഘർഷവുമായി ബന്ധപ്പെട്ട് 25 പേർകൂടി അറസ്റ്റിൽ
ഇൻഡ്യ സഖ്യം ശക്തം: തൃണമൂൽ കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ച രമ്യമായി പരിഹരിക്കപ്പെടും; സചിൻ പൈലറ്റ്
തെരഞ്ഞെടുപ്പ് ഫലം വൈകുന്നു: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ പ്രകീർത്തിച്ച് പാകിസ്‍താൻ പ്രസിഡന്റ്
ഇന്ത്യയെ റഷ്യയിൽ നിന്ന് അകറ്റാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നുവെന്ന് -റഷ്യൻ സ്ഥാനപതി
രാജ്യസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട പട്ടിക പുറത്തിറക്കി ബിജെപി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക