×

ഹൽദ്വാനി സംഘർഷവുമായി ബന്ധപ്പെട്ട് 25 പേർകൂടി അറസ്റ്റിൽ

google news
nh
 ഹൽദ്വാനി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മദ്റസ കെട്ടിടം പൊളിച്ചതിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനിടെ 25 പേരെ കൂടി പൊലീസ് പിടികൂടി. നൈനിറ്റാൾ ജില്ലയോടു ചേർന്ന ഭാഗത്താണ് കൂടുതൽ പേരെയും അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

     ഇതോടെ മൊത്തം അറസ്റ്റിലായവരുടെ എണ്ണം 30 ആയി. അനധികൃത നിർമാണമെന്ന് ആരോപിച്ച് മസ്ജിദും മദ്റസയും തകർത്തതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ പൊലീസ് വെടിവെപ്പിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു.

കൂടുതൽ സേനയെ ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ്

     ഹൽദ്വാനി: അനധികൃതമായി നിർമിച്ചതെന്നാരോപിച്ച് മദ്റസ കെട്ടിടം പൊളിച്ചതിനെ തുടർന്ന് സംഘർഷമുണ്ടായ ഹൽദ്വാനിയിലേക്ക് കൂടുതൽ കേന്ദ്രസേനയെ അയക്കണമെന്ന് ഉത്തരാഖണ്ഡ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

        സംഘർഷം ഉടലെടുത്ത ബൻഭൂൽപുര പ്രദേശത്ത് ക്രമസമാധാനപാലനത്തിനായി നിലവിൽ 1100 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ, കേന്ദ്ര അർധസൈനികസേനയുടെ 100 പേർ വീതമുള്ള നാലു കമ്പനികളെക്കൂടി അയക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി രാധാ രതുരി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.

        അതേസമയം, ബൻഭൂൽപുര പ്രദേശത്ത് കർഫ്യൂവിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ, ടൗണിനു പുറത്ത് പിൻവലിച്ചു. കർഫ്യൂ പ്രദേശങ്ങളിൽ റോഡുകൾ വിജനമാണ്. കടകൾ അടഞ്ഞുകിടക്കുകയുമാണ്. സംഘർഷത്തെക്കുറിച്ച് മജിസ്ട്രേറ്റ്തല അന്വേഷണത്തിന് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. 15 ദിവസത്തിനകം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സംഘർഷത്തെ തുടർന്നുണ്ടായ പൊലീസ് വെടിവെപ്പിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Read also: ഇൻഡ്യ സഖ്യം ശക്തം: തൃണമൂൽ കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ച രമ്യമായി പരിഹരിക്കപ്പെടും; സചിൻ പൈലറ്റ്

തെരഞ്ഞെടുപ്പ് ഫലം വൈകുന്നു: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ പ്രകീർത്തിച്ച് പാകിസ്‍താൻ പ്രസിഡന്റ്

ഇന്ത്യയെ റഷ്യയിൽ നിന്ന് അകറ്റാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നുവെന്ന് -റഷ്യൻ സ്ഥാനപതി

രാജ്യസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട പട്ടിക പുറത്തിറക്കി ബിജെപി

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags