ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രേഡിങ്ങിനായുള്ള നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ഏറ്റവും ഉയർന്ന ബഹുമതിയായ എ പ്ലസ് പ്ലസ് ഗ്രേഡ് ഇതുവരെ ലഭിച്ചത് സംസ്ഥാനത്തെ 18 കോളജുകൾക്ക്. ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾക്ക് എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചത് എറണാകുളം ജില്ലയിലെ കോളജുകൾക്കാണ്.
എറണാകുളത്തെ അഞ്ച് കോളജുകൾക്കാണ് നാകിന്റെ ഉയർന്ന ഗ്രേഡ് ലഭിച്ചത്. തൃശൂർ ജില്ലയിൽനിന്ന് മൂന്ന് കോളജുകളും തിരുവനന്തപുരത്തുനിന്നും കോട്ടയത്തുനിന്നും രണ്ട് കോളജുകളും നാകിന്റെ ഉയർന്ന പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കേരളത്തിൽ 35 കോളജുകൾക്ക് എ പ്ലസ് ഗ്രേഡും 63 കോളജുകൾക്ക് എ ഗ്രേഡും ലഭിച്ചിട്ടുണ്ട്. സർവകലാശാല വിഭാഗത്തിൽ കേരള സർവകലാശാലക്ക് മാത്രമാണ് എ പ്ലസ് പ്ലസ് ഗ്രേഡുള്ളത്.
നിർമല കോളജ് മൂവാറ്റുപുഴ, സെന്റ് സേവ്യേഴ്സ് കോളജ് ഫോർ വിമൻ ആലുവ, മോണിങ് സ്റ്റാർ ഹോം സയൻസ് കോളജ് അങ്കമാലി, രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് കളമശ്ശേരി, സെന്റ് തെരാസാസ് കോളജ് കൊച്ചി എന്നിവയാണ് എറണാകുളം ജില്ലയിൽനിന്ന് നാകിന്റെ ഉയർന്ന ഗ്രേഡിലുള്ള കോളജുകൾ.
തൃശൂർ ജില്ലയിൽനിന്ന് സെന്റ് തോമസ് കോളജ് തൃശൂർ, സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുട, ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട എന്നിവ പട്ടികയിലുണ്ട്. കോട്ടയത്തുനിന്ന് സെന്റ് തോമസ് കോളജ് പാല, ബസേലിയസ് കോളജ് എന്നിവയും തിരുവനന്തപുരത്തുനിന്ന് എച്ച്.എസ്.എം.എസ്.പി.ബി എൻ.എസ്.എസ് കോളജ് ഫോർ വിമൻ, ലയോള കോളജ് ഓഫ് സോഷ്യൽ സയൻസ് എന്നിവയും എ പ്ലസ് പ്ലസ് കരസ്ഥമാക്കിയിട്ടുണ്ട്.
പ്രോവിഡൻസ് വിമൻസ് കോളജ് കോഴിക്കോട്, സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സിയാസ്) വാഴയൂർ മലപ്പുറം, തങ്ങൾ കുഞ്ഞു മുസ്ലിയാർ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കൊല്ലം, സെന്റ് തോമസ് കോളജ് കോഴഞ്ചേരി പത്തനംത്തിട്ട, നിർമലഗിരി കോളജ് കൂത്തുപറമ്പ് കണ്ണൂർ, മരിയൻ കോളജ് കുട്ടിക്കാനം ഇടുക്കി എന്നീ കോളജുകളും നാകിന്റെ ഉയർന്ന ലിസ്റ്റിൽ ഉണ്ട്.