പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിൽ ഓർത്തഡോക്സ് വിഭാഗം സെമിത്തേരി പൂട്ടിയതിനെ തുടർന്ന് പുറത്ത് പ്രാർത്ഥന നടത്തി യാക്കോബായ വിശ്വാസികൾ.
ചാലിശ്ശേരി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലാണ് സംഭവം. ഞായറാഴ്ച കുർബാനയ്ക്ക് ശേഷം ബന്ധുക്കളെ അടക്കം ചെയ്ത കല്ലറകളിൽ പ്രാർത്ഥിക്കാൻ എത്തിയതായിരുന്നു യാക്കോബായ വിശ്വാസികൾ. എന്നാൽ ഓർത്തഡോക്സ് വിഭാഗം ഭരണസമിതി സെമിത്തേരി തുറക്കാൻ വിസമ്മതിച്ചു.
ഇതിനെ തുടർന്ന് വിശ്വാസികൾ സെമിത്തേരിക്ക് പുറത്ത് പ്രാർത്ഥന നടത്തി മടങ്ങുകയായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ചാലിശ്ശേരി തൃത്താല സ്റ്റേഷനിലെ എസ്ഐമാരുടെ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് സേന ഉണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക