തൃശ്ശൂര്‍: കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു. കുരിയച്ചിറ കുണ്ടുകാട് വട്ടായി സ്വദേശി അറക്കമൂലയിൽ വീട്ടിൽ 35 വയസ്സുള്ള ബിൻസ് കുര്യനാണ് മരിച്ചത്. സ്കൂട്ടറിൽ ബിൻസിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വട്ടായി സ്വദേശി കൊച്ചുകുന്നേൽ വീട്ടിൽ സനുവിന് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം.
കേച്ചേരി തലക്കോട്ടുകരയിലാണ് അപകടം നടന്നത്. കേച്ചേരി ഭാഗത്തുനിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ റോഡിൽ തലയിടിച്ചാണ് ബിൻസ് വീണത്.
- ലോക്സഭാ തിരഞ്ഞെടുപ്പ്; ഇടതുമുന്നണിയിൽ സീറ്റുവിഭജനം പൂർത്തിയായി; സ്ഥാനാർഥിനിർണയ ചർച്ചകളിലേക്ക് സി.പി.എം
- മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ മൃതദ്ദേഹം വീട്ടിലെത്തിച്ചു
- കേരളം ഭരിക്കുന്നത് മനുഷ്യത്വം നഷ്ടപ്പെട്ട ഭരണകൂടം; കെ.സുധാകന്‍
- 9000 കോടിയുടെ വായ്പ കേന്ദ്രം മുടക്കി; കുടിശ്ശികതീർത്ത് പെൻഷൻ നൽകാനാവാത്തത് അതുകൊണ്ട്; ധനമന്ത്രി
- വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന കർണാടക ഭാഗത്തേക്ക് നീങ്ങുന്നു’; റേഡിയോ കോളർ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടും നൽകാൻ തയ്യാറായില്ല; കർണാടക വനംവകുപ്പിനെതിരെ കേരളം
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിൻസിനെ തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സ്കൂട്ടര്‍ പൂര്‍ണമായും കാറിന്റെ മുൻവശം ഭാഗികമായും തകര്‍ന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക