ഗാസ സിറ്റി : ഗാസ സിറ്റിയിൽ നിന്നു പലായനം ചെയ്യുന്നതിനിടെ കാണാതായ ആറു വയസ്സുകാരി ഹിന്ദ് റജബിന്റെ മൃതദേഹം കണ്ടെത്തി. ഹിന്ദിന്റെ ബന്ധുക്കളുടെയും കുട്ടിയെ രക്ഷിക്കാൻ പോയ രണ്ടു സന്നദ്ധപ്രവർത്തകരുടെയും മൃതദേഹങ്ങളും ശനിയാഴ്ച കണ്ടെത്തി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലുള്ള സഹായ ഏജൻസിയും ആരോഗ്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചു.
‘പേടിയാവുന്നു, ആരെങ്കിലും വരൂ, എന്നെ ഇവിടെ നിന്നും കൊണ്ടുപോകൂ” എന്ന് കൂറ്റൻ യുദ്ധ ടാങ്കുകൾക്ക് മുന്നിൽ നിന്നും സഹായം ചോദിച്ച ആറുവയസുകാരി ഹിന്ദ് റജബ്, ഇനി ഓർമ്മ. ഫലസ്തീൻ റെഡ് ക്രെസന്റ് സൊസൈറ്റി എമർജൻസി(പി.ആര്‍.സി.എസ്) നമ്പറിലേക്കാണ് കനത്ത വെടിവെപ്പിനിടയിലും സഹായമഭ്യര്‍ഥിച്ചുള്ള ഹിന്ദിന്റെ ഫോണ്‍കോള്‍ വന്നത്.
🚨 Urgent: The Palestine Red Crescent ambulance was discovered bombed the Tal al-Hawa area of #Gaza City, resulting in the killing of crew members Yusuf Zeino and Ahmed Al-Madhoun, who had been missing since a rescue mission for the child Hind Rajab 12 days ago.#NotATarget❌… pic.twitter.com/dCgfeevTd8
— PRCS (@PalestineRCS) February 10, 2024
ഗസ്സ സിറ്റിയിലെ തൽ അൽ ഹവയിൽ നിന്ന് കുടുംബക്കാര്‍ക്കൊപ്പം കാറിൽ പലായനം ചെയ്തതായിരുന്നു കുഞ്ഞു റജബ്. എന്നാൽ കരുതിക്കൂട്ടി തന്നെ ഇസ്രായേൽ പട്ടാളം ഈ കാറിനെ ലക്ഷ്യമിട്ടു. ഫോണ്‍കോള്‍ വന്നതിനാല്‍ കുട്ടി രക്ഷപ്പെട്ടെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ കുടുംബക്കാരുടെ മൃതദേഹങ്ങൾക്കൊപ്പം റജബിനെ കൂടി കണ്ടെത്തിയതോടെയാണ് കാറിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടെന്ന് വ്യക്തമായത്.
Read more…..
- രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മക്കും ആര്‍ .എസ്.എസ്സിൻ്റെ വക്കീൽ നോട്ടീസ്
- ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പേ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് അമിത് ഷാ
- ‘കേരളത്തിന് അടിയന്തര കടമെടുപ്പിന് അവകാശമില്ല;ആവശ്യം തള്ളണം’:കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ
- വയനാട്ടിലെ വന്യജീവി പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം; അജീഷിന്റെ വിയോഗം ഞെട്ടിക്കുന്നത്: രാഹുല്‍ ഗാന്ധി
- ഇന്ത്യ മുന്നണിയിൽ വീണ്ടും പ്രതിസന്ധി:പഞ്ചാബിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് കേജ്‌രിവാൾ
ഗാസ സിറ്റിയിലെ ടെൽ അൽ-ഹവ പ്രദേശത്തെ ഒരു പെട്രോൾ സ്റ്റേഷന് സമീപമാണ് ഹിന്ദിന്റെയും ബന്ധുക്കളുടെയും രക്ഷിക്കാൻ പോയവരുടെയും മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ സൈന്യം പിൻവാങ്ങിയതിനാലാണ് പ്രദേശത്ത് എത്താൻ കഴിഞ്ഞത്. ഇസ്രയേലിന്റെ ‘ഭീകരമായ കുറ്റകൃത്യം’ എന്ന് സംഭവത്തെ ഹമാസ് കുറ്റപ്പെടുത്തി. ഗാസയിൽ വൻതോതിൽ കുട്ടികൾ മരിക്കുന്നു എന്ന് യുനിസെഫ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ആറു വയസ്സുകാരിയുടെ മരണവാർത്തയും പുറത്തുവരുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക