അകത്തേത്ത: അകത്തേത്തറയില്‍ ക്ഷേമ പെൻഷൻ മുടങ്ങിയ 92 കാരിക്കും മകള്‍ക്കും സഹായ ഹസ്തവുമായി മുൻ എംപിയും നടനുമായ സുരേഷ് ഗോപി. ക്ഷേമപെൻഷൻ നല്‍കാതെ ജനങ്ങളെ വഞ്ചിക്കുന്ന സർക്കാരിനെതിരെ പ്രതിഷേധവുമായി ഇന്ന് രാവിലെയാണ് 92 കാരിയും മകളും രംഗത്തെത്തിയത്.
പ്രതിമാസം തന്റെ പെന്‍ഷനില്‍ നിന്ന് തുക നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. സര്‍ക്കാര്‍ പെന്‍ഷന്‍ എന്ന് നല്‍കുന്നുവോ അന്ന് വരെ താന്‍ ഇരുവര്‍ക്കും പെന്‍ഷന്‍ തുക നല്‍കും. സമരം അവസാനിപ്പിച്ച് മടങ്ങണമെന്നാണ് സുരേഷ് ഗോപിയുടെ അപേക്ഷ.
അകത്തേത്തറ പഞ്ചായത്തിന് മുന്നിലാണ് ഇരുവരുടെയും പ്രതിഷേധം. പഞ്ചായത്തിന് മുന്നില്‍ കട്ടിലിട്ട് വൃദ്ധ മാതാവും മകളും സമരം നടത്തുകയാണ്. 92 വയസ്സുകാരി പത്മാവതി അമ്മയും മകള്‍ 67 കാരിയായ മകള്‍ ഇന്ദിരയുമാണ് സമരം നടത്തുന്നത്. ജനങ്ങളെ വഞ്ചിക്കാതെ കേരള സർക്കാർ ക്ഷേമ പെൻഷൻ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. പെൻഷൻ പണം ലഭിക്കാത്തതിനാൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നും ഇതിന് പരിഹാരം കാണാതെ സമരം നിർത്തില്ലെന്നും വൃദ്ധ മാതാവ് പറഞ്ഞു.
Read more :
. പുതിയ കിയ സെൽറ്റോസിൻ്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു.
. കാര്‍ ഹോസ്റ്റിങ് രംഗത്തെ പുനര്‍നിര്‍വചിക്കാന്‍ കാര്‍സ്24-സൂം കാര്‍ സഹകരണം
. രാജ്യത്ത് വൈദ്യുതവാഹനങ്ങളുടെ വില്പനയിൽ 49.25 ശതമാനം വര്‍ധനവ്
















