തിരുവനന്തപുരം: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആഗ്രഹിക്കുന്നത് വിവരങ്ങൾ കുത്തി നിറയ്ക്കപ്പെട്ട മനസ്സുകളെയല്ല മറിച്ച് പക്വമായ മനസ്സുകളെ രൂപപ്പെടുത്താൻ ആയിരിക്കണം എല്ലാ വിദ്യാഭ്യാസ പരിഷ്കരണങ്ങളും ലക്ഷ്യമിടേണ്ടത് എന്ന് ശശി തരൂർ എംപി. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി എ, ശമ്പള പരിഷ്കരണ കുടിശ്ശിക എന്നീ കാര്യങ്ങളിൽ എൽഡിഎഫ് സർക്കാർ കോളേജ് അധ്യാപകരോട് കാട്ടുന്നത് കടുത്ത അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജ് അധ്യാപകർക്കും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും വേണ്ടി നടത്തുന്ന ക്രിയാത്മക ശ്രമങ്ങൾ പലതും വിജയിക്കാതെ പോകുന്നതിലുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
സംസ്ഥാന പ്രസിഡന്റ് ആർ അരുൺകുമാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സമ്മേളനം ഡോ ജെ എസ് അടൂർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നാലുവർഷ ഡിഗ്രി പ്രോഗ്രാമിനെ കുറിച്ചുള്ള പ്രത്യേക സെഷന് ഡോ ഗ്ലാഡ്സൺ രാജ് നേതൃത്വം നൽകി. യാത്രയയപ്പ് സമ്മേളനം വിഎസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. ജോൺസൺ എബ്രഹാം മുഖ്യാതിഥിയായിരുന്നു. ഡോ. അനു ഉണ്ണി, ഡോ. പ്രജിത പി, ലത ഇ. എസ്, അനു ഉണ്ണി, ഡോ. സുജ മത്തായി, ഡോ. ബെറ്റിമോൾ മാത്യു എന്നിവർ സംസാരിച്ചു.
Read more :
. പുതിയ കിയ സെൽറ്റോസിൻ്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു.
. കാര്‍ ഹോസ്റ്റിങ് രംഗത്തെ പുനര്‍നിര്‍വചിക്കാന്‍ കാര്‍സ്24-സൂം കാര്‍ സഹകരണം
. രാജ്യത്ത് വൈദ്യുതവാഹനങ്ങളുടെ വില്പനയിൽ 49.25 ശതമാനം വര്‍ധനവ്
. നിരത്തുകളിൽ ചീറിപ്പായാൻ പുത്തൻ EV9 ഉടനെത്തുമെന്ന് കിയ