എപ്പോഴും ക്ഷീണമാണോ? അകാരണമായ ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും ശരീരത്തിലെ അയേണിന്‍റെ കുറവു മൂലവും ക്ഷീണം ഉണ്ടാകാം. ശരീരത്തിന് ഏറെ ആവശ്യമായ ധാതുവാണ് അയേണ്‍ അഥവാ ഇരുമ്പ്.
ഹീമോഗ്ലോബിന്‍റെ ഉല്‍പാദനത്തിന് സഹായിക്കുന്നത് ഇരുമ്പാണ്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. അതിനാല്‍ ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ച ഉണ്ടാകാം.
വിളര്‍ച്ചയുടെ പ്രധാന ലക്ഷണമാണ് ക്ഷീണം. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും പേശികളുടെ ശക്തിക്കും ഇരുമ്പ് ആവശ്യമാണ്. കുട്ടികളുടെ തലച്ചോറിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും ഇരുമ്പ് പ്രധാനമാണ്. സ്ത്രീകളുടെ ആരോഗ്യത്തിനും അയേണ്‍ ആവശ്യമാണ്.
ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
READ MORE..