Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ വീട്ടിലെ പൈപ്പ് മാറ്റാന്‍ മൂന്നരലക്ഷം രൂപ

Web Desk by Web Desk
Feb 10, 2024, 03:40 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പച്ചവെള്ളത്തിന് സാധാരണക്കാരന്റെ കൈയ്യില്‍ നിന്ന് സര്‍ക്കാര്‍ പിഴിയുന്നത് പൊള്ളുന്ന വാട്ടര്‍ ബില്ല് നല്‍കിയാണ്. ബില്ല് അടച്ചില്ലെങ്കില്‍ തല്‍ക്ഷണം വാട്ടര്‍ കണക്ഷന്‍ കട്ട് ചെയ്യുകയും ചെയ്യും. സര്‍വ്വ മേഖലയും വിലക്കയറ്റത്തിന്റെ കൊടുമുടി കയറിയതോടെ ജനം നട്ടം തിരിയുകയാണ്. കുപ്പിവെള്ളക്കമ്പനികള്‍ ഊറ്റി വില്‍ക്കുന്ന കുപ്പി വെള്ളത്തിനു പോലും വില നിയന്ത്രണമില്ല. ഈ സാഹചര്യത്തിലാണ് വകുപ്പുമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ 3.29 ലക്ഷം രൂപ മുടക്കി പൈപ്പ് മാറ്റുന്നത്. 

.

പൈപ്പുകള്‍ മാറ്റുന്നതിനുള്ള പണിക്കായി ആദ്യ ടെണ്ടറില്‍ ആരും പങ്കെടുത്തില്ല. ഇതോടെ പൊതുമരാമത്ത് വകുപ്പ് 2023 നവംബറില്‍ റീ ടെണ്ടര്‍ ചെയ്യുകയായിരുന്നു. പഴയ പൈപ്പ് മാറ്റി പുതിയ എ എസ് ടി എം പൈപ്പ് ഘടിപ്പിക്കാനാണ് റോഷി അഗസ്റ്റിന്റെ നിര്‍ദ്ദേശം. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുള്ള പ്രശാന്ത് ബംഗ്ലാവാണ് റോഷി അഗസ്റ്റിന്റെ ഔദ്യോഗിക വസതി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് വേണ്ടി ഖജനാവില്‍ നിന്ന് കോടികള്‍ ചെലാക്കിയത് കേരളം കണ്ടതാണ്. 2021ല്‍ ക്ലിഫ് ഹൗസില്‍ വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍ ടെണ്ടര്‍ മുഖേന നടത്തിയത് മാത്രം 2.19 കോടി രൂപക്കാണ്. 

.

ടോയ് ലെറ്റിന് 3.79 ലക്ഷം രൂപയാണ് ചെലവിട്ടത്. സുരക്ഷ വര്‍ദ്ധിപ്പിക്കാനായി ചുറ്റു മതില്‍ ഉരം കൂട്ടിയതടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 39.54 ലക്ഷം രൂപയും ചെലവാക്കി. ക്ലിഫ് ഹൗസിന്റെ മുന്‍ വശത്തെ ടാറിംഗിനായി 1.55 ലക്ഷം ചെലവിട്ടു. സിസിടിവി സ്ഥാപിക്കാന്‍ 15.89 ലക്ഷം. മണ്‍സൂണിന് മുന്‍പു നടത്തിയ പ്രവൃത്തിക്ക് 1.69 ലക്ഷം രൂപയാണ് ചെലവാക്കിയത്. കറണ്ടു പോയാല്‍ പകരം സംവിധാനത്തിനായി ഡീസല്‍ ജനറേറ്റര്‍ സ്ഥാപിച്ചത് 6 ലക്ഷം രൂപയ്ക്ക്. 72.46 ലക്ഷത്തിന് ബാരക്ക്. മരത്തിന്റെ ചില്ല മുറിച്ചത് 1.77 ലക്ഷം ചെലവിട്ട്. ഗാര്‍ഡ് റൂമില്‍ കബോര്‍ഡിന് 1.39 ലക്ഷം. ഇന്റീരിയര്‍ വര്‍ക്ക് 3.50 ലക്ഷം മുടക്കിയാണ് പൂര്‍ത്തിയാക്കിയത്. 

.

നടപ്പാത മനോഹരമാക്കിയ വകയില്‍ 13.62 ലക്ഷം ചെലവഴിച്ചു. പശു തൊഴുത്ത് എയര്‍ കണ്ടീഷന്‍ ചെയ്യാന്‍ 42.50 ലക്ഷമാണ് ചെലവിട്ടത്. ക്ലിഫ് ഹൗസിലെ കര്‍ട്ടന്‍ 7 ലക്ഷം. പെയിന്റിംഗ് 10.70 ലക്ഷം എന്നിങ്ങനെയാണ് ക്ലിഫ് ഹൗസില്‍ 2021 ല്‍ പൊതുമരാമത്ത് വകുപ്പ് വഴി നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ടെണ്ടര്‍ വിളിച്ചു നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് മാത്രമാണ് 2.19 കോടി രൂപയ്ക്കുള്ളത്. ടെണ്ടര്‍ വിളിക്കാതെ നത്തിയ പ്രവൃത്തികളുടെ കണക്ക് കൂടി ചേര്‍ത്താല്‍ തുക ഇനിയും ഉയരും.ഏകദേശം 55 ലൈഫ് മിഷന്‍ വീടുകള്‍ നിര്‍മ്മിക്കാനുള്ള തുകയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചെലവഴിച്ചിരിക്കുന്നത്. 

ReadAlso:

ജാമ്യത്തിലിറങ്ങി മുങ്ങിയ വധശ്രമക്കേസ് പ്രതി ഒടുവിൽ പോലീസ് വലയിലായി

മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനം ആക്രമിച്ച കേസില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

വോട്ടർ പട്ടികയിലെ ഒഴിവാക്കൽ: കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിർദേശം

കൊല്ലം അഞ്ചാലുംമൂട്ടിൽ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു: ഡിവൈഎഫ്ഐ – എസ്എഫ്ഐക്കെതിരെ ആരോപണം

യു.ഡി.എഫ് കൺവീനറുടെ പരസ്യ നിലപാടിൽ കോൺഗ്രസിൽ വൻ പ്രതിസന്ധി; പരസ്യ വിമർശനവുമായി കൂടുതൽ നേതാക്കൾ രംഗത്തേക്ക്!!

.

മുഖ്യമന്ത്രിക്കു പിന്നാലെ എല്ലാ മന്ത്രിമാരും തങ്ങളുടെ മന്ത്രി മന്ദിരങ്ങളിലെ അറ്റകുറ്റ പണികള്‍ ചെയ്തിരുന്നു. നിത്യനിദാന ചെലവുകള്‍ക്കു പോലും കേരളത്തിന് കഴിയുന്നില്ലെന്ന് ചീഫ്‌സെക്രട്ടറി കോടതിയില്‍ സത്യവാങ്മാലം നല്‍കിയിരുന്നപ്പോഴാണ് മന്ത്രിമന്ദിരങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ മന്ത്രിയുടെ പാചകക്കാരനെ മാറ്റിയിരുന്നതും, മുന്‍ ഗതാഗത മന്ത്രി ഉപയോഗിച്ചിരുന്ന വിലകൂടി. സര്‍ക്കാര്‍ ഫോണ്‍ അദ്ദേഹത്തിന് ചുളു വിലയ്ക്ക് നല്‍കിയതും വിവാദമായിരുന്നു. 

.

ഉന്നത വിദ്യാഭ്യാസ മന്ത്രി കണ്ണടയ്ക്ക് വേണ്ടി ഖജനാവില്‍ നിന്നും പണം പറ്റിയതും, പുതിയ കാറുകള്‍ വാങ്ങാന്‍ തീരുമാനിച്ചതും വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. വറുതിക്കാലത്ത് പൗരപ്രമുഖര്‍ക്കായി മുഖ്യമന്ത്രി നടത്തിയ വിരുന്നു സദ്ക്കാരത്തിനും പൊടിച്ചത് 10 ലക്ഷം രൂപയാണ്. സ്പീക്കര്‍ എ.എന്‍ ഷംസീറും നിയമസഭാ ജീവനക്കാര്‍ക്കായി പത്തുലക്ഷം രൂപയുടെ ഓണസദ്യയൊരുക്കി വിവാദത്തില്‍പ്പെട്ടിരുന്നു.  

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Latest News

ഫ്ലൈ ദുബായ് ആക്രമണം: സഹപൈലറ്റിന് ഇറാൻ ബന്ധം, പിന്നിൽ ഇറാനാണെങ്കിൽ ശക്തമായി തിരിച്ചടിക്കും; ട്രംപ് | Donald Trump says the co-pilot who attempted to crash the Flydubai flight had links to Iran

ഗ്യാനേഷ് കുമാറിനെതിരായ രാജ്യവ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം

ബ്രിട്ടീഷ് വ്യോമതാവളത്തിന് നേരെ ഗൂഢനീക്കം: ആരോപണം തള്ളി ഇറാൻ; ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം

മുഖ്യമന്ത്രിയായിരിക്കെ വി.എസ് അച്യുതാനന്ദൻ പിണറായിയെ ഇല്ലാതാക്കാൻ നേരിട്ടു രംഗത്തിറങ്ങി: ജി.സുധാകരൻ

മമതയ്ക്ക് കോൺഗ്രസിലേയ്ക്ക് ക്ഷണം: ഒരു നിബന്ധന പാലിക്കണമെന്ന് അധീർ രഞ്ജൻ ചൗധരി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies