മംഗലാപുരം – ഉഡുപ്പി തുടങ്ങിയ ഇടങ്ങളിലെ ഹോട്ടലുകളിലൊക്കെ ഏറെ പ്രചാരത്തിലുള്ള പലഹാരമാണിത്.
ചേരുവകൾ
- മൈദ – 3/4 കിലോ( ഏകദേശം )
- തൈര് – 1/2 കപ്പ്
- നല്ല പഴുത്ത പാളയങ്കോടൻ പഴം – 3-4 എണ്ണം
- ബേക്കിംഗ് സോഡാ – 1/2 ടീസ്പൂൺ
- പഞ്ചസാര – 4 – 5 ടേബിൾ സ്പൂൺ
- ജീരകം -1 ടീസ്പൂൺ
- ഉപ്പ് – അല്പം
- എണ്ണ- വറുക്കാനുള്ള ആവശ്യത്തിന്.
ഉണ്ടാക്കുന്ന വിധം
ഒരു വലിയ തളികയിൽ ആദ്യം പഴം നന്നായി കൈ കൊണ്ട് ഉടയ്ക്കുക. ഇതിലേക്ക് തൈര് , ഉപ്പ് , പഞ്ചസാര എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് അലിയിപ്പിക്കുക. ഇനി ബേക്കിംഗ് സോഡാ ചേർക്കാം. അടുത്തതായി മൈദ അല്പാപമായി ചേർത്തുകൊണ്ട് നല്ല മാർദ്ദവമുള്ള ചപ്പാത്തി മാവ് പോലെ കുഴയ്ക്കുക .
ശ്രദ്ധിക്കുക, മൈദയുടെ അളവ് നിങ്ങളുടെ തൈര് പഴം മിശ്രിതത്തെ ആശ്രയിച്ചിരിക്കുന്നു . അതുകൊണ്ട് നല്ല മൃദുവായ എന്നാൽ കൈയിൽ ഒട്ടിപ്പിടിക്കാത്ത പരുവം കിട്ടുന്നത് വരെ മൈദാ ചേർക്കാം.
ഇനി ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഈ കുഴച്ച മാവിന് ചുറ്റും ഒഴിക്കുക. ഇത് മാവിലേക്ക് കുഴയ്ക്കേണ്ടതില്ല.
ഈ കുഴച്ച മാവ് ഒരു 6-8 മണിക്കൂർ വരെ അടച്ചു വെയ്ക്കുക. അതിന് ശേഷം നമുക്ക് ബൻസ് ഉണ്ടാക്കാം. ചപ്പാത്തിയുടെ ഉരുളയുടെ വലുപ്പത്തിൽ മാവു എടുത്തു പൂരിയുടെ വലുപ്പത്തിൽ അല്പം കട്ടി ആയി പരത്തണം. എന്നിട്ട് ചൂടായ എണ്ണയിൽ പൂരി വറുക്കുംപോലെ വറുത്തെടുക്കണം.
നിങ്ങൾക്ക് യൂറിക്ക് ആസിഡ് ഉണ്ടോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത്
fat ഏത് തടിയും കുറയും: ഒരാഴ്ച ഇവ ശീലമാക്കി നോക്കു
ഉച്ചയ്ക്ക് തണുത്ത വെള്ളം വാങ്ങി കുടിക്കാറുണ്ടോ?
കറിയുണ്ടാക്കാൻ മടി ഉണ്ടോ? ചോറിനൊപ്പം കഴിക്കാൻ 5 മിനിറ്റിൽ തയാറാക്കാം ഈ ചമ്മന്തി
ഉച്ചയ്ക്ക് ചോറിനു വേറൊരു കറിയും വേണ്ട: തയാറാക്കാം ചെമ്മീൻ ചമ്മന്തി