തിരുവനന്തപുരം: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 5000 റൺസ് മറികടന്ന് സച്ചിൻ ബേബി. വെള്ളിയാഴ്ച കളി ആരംഭിക്കുമ്പോൾ 5000 റൺസ് തികക്കാൻ 57 റൺസായിരുന്നു വേണ്ടിയിരുന്നത്. പന്തുകൾ കുത്തിക്കറങ്ങുന്ന പിച്ചിൽ ശ്രദ്ധയോടെ വംഗനാട്ടുകാരെ നേരിട്ട ഈ 35കാരൻ രാജകീയമായി തന്നെ വീരോചിത നേട്ടം ആഘോഷിച്ചു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 265 റൺസെന്ന നിലയിലാണ്. കേരളത്തിനായി സച്ചിൻ ബേബി സെഞ്ചറി തികച്ചു. 220 പന്തുകൾ നേരിട്ട താരം 110 റൺസുമായി പുറത്താകാതെനിൽക്കുന്നു. അർധ സെഞ്ചറിയുമായി അക്ഷയ് ചന്ദ്രനാണ് (150 പന്തിൽ 76) സച്ചിൻ ബേബിക്കൊപ്പമുള്ളത്.
മോശം തുടക്കമാണ് മത്സരത്തിൽ കേരളത്തിനു ലഭിച്ചത്. സ്കോർ 26 ൽ നിൽക്കെ രോഹൻ എസ്. കുന്നുമ്മൽ (21 പന്തിൽ 19) പുറത്തായി. മൂന്ന് റൺസ് മാത്രമെടുത്താണ് വൺ ഡൗണായി ഇറങ്ങിയ രോഹന് പ്രേം മടങ്ങിയത്. ആകാശ് ദീപിന്റെ പന്തിൽ അഭിഷേക് പോറൽ ക്യാച്ചെടുത്തായിരുന്നു മടക്കം. 118 പന്തുകൾ നേരിട്ട ജലജ് സക്സേന 40 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസൺ ഒരിക്കൽ കൂടി നിരാശപ്പെടുത്തി. എട്ട് റൺസ് മാത്രം നേടിയാണ് കേരള ക്യാപ്റ്റൻ പുറത്തായത്. ഷഹബാസിന്റെ പന്തിൽ മനോജ് തിവാരി ക്യാച്ചെടുത്തു സഞ്ജുവിനെ മടക്കി.
തുടർന്നാണ് സച്ചിൻ ബേബി– അക്ഷയ് ചന്ദ്രൻ സഖ്യം കേരളത്തിന് രക്ഷയായി എത്തിയത്. കേരള ടീം എലീറ്റ് ഗ്രൂപ്പ് ബിയിൽ 8 പോയിന്റുമായി 6–ാം സ്ഥാനത്താണ്. അഞ്ചിൽ നാലു മത്സരങ്ങളിലും സമനില. ഇവിടെ നടന്ന കഴിഞ്ഞ മത്സരത്തിൽ മുംബൈയോടു തോൽക്കുകയും ചെയ്തു. ഒരു ജയം പോലും നേടാനാകാത്ത ടീം 2 കളികളിലെ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിലാണ് 8 പോയിന്റെങ്കിലും നേടിയത്.
സമീപകാല സീസണുകളിൽ കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണത്തേത്. ബാറ്റിങ്ങിൽ 2 സെഞ്ചറിയും 3 അർധ സെഞ്ചറിയുമായി 542 റൺസ് നേടിയ സച്ചിൻ ബേബി ഒഴികെ മറ്റാർക്കും സ്ഥിരതയുള്ള പ്രകടനം നടത്താനായിട്ടില്ല. ബോളർമാരിൽ 19 വിക്കറ്റ് നേടിയ മറുനാടൻ താരം ജലജ് സക്സേന മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ക്യാപ്റ്റൻ സഞ്ജു സാംസണ് പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചിട്ടില്ല.
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങളെയെടുത്താല്‍ അവരില്‍ ഏറ്റവും പ്രതിഭാശാലികളായ കളിക്കാരില്‍ തീര്‍ച്ചയായും സഞ്ജു സാംസണിന്റെ പേരുണ്ടാവും. പക്ഷെ നിര്‍ഭാഗ്യവശാല്‍ ദേശീയ ടീമില്‍ ഒരു ഫോര്‍മാറ്റിലും അദ്ദേഹത്തിനു തന്റെ സ്ഥാനമുറപ്പിക്കാന്‍ സാധിച്ചിട്ടില്ല. ടി20യിലൂടെ അരങ്ങേറിയ സഞ്ജു ഏകദിനത്തിലും കളിച്ചുകഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ വൈകാതെ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
നിലവില്‍ ഇന്ത്യന്‍ ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍മാരായ റിഷഭ് പന്ത്, ഇഷാന് കിഷന് എന്നിവരേക്കാള്‍ മുമ്പ് സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടുണ്ട്. പക്ഷെ അദ്ദേഹത്തേക്കാള്‍ ഏറെ വൈകി ടീമിലെത്തിയ റിഷഭും ഇഷാനും തങ്ങളുടെ സ്ഥാനം ഭദ്രമാക്കിയപ്പോള്‍ സഞ്ജു വല്ലപ്പോഴും ടീമില്‍ വന്നുപോവുന്ന അതിഥി മാത്രമാണ്.
പരിക്കില്‍ നിന്നും മോചിതയി മല്‍സരരംഗത്തേക്കു തിരിച്ചെത്തിയ സഞ്ജു ഓസ്ട്രേലിയക്കെതിരേ മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഈ പരമ്പരയില്‍ തഴയപ്പെട്ടാല്‍ പിന്നെ ഐപിഎല്ലില്‍ മാത്രമേ അദ്ദേഹത്തെ കാണാന്‍ സാധിക്കുകയുള്ളൂ.
ഐപിഎല്ലിലെ റെക്കോര്‍ഡ് ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് സഞ്ജു സാംസണ്. പല റെക്കോര്‍ഡുകളും അദ്ദേഹം തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 2019ല്‍ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി വീരനായി സഞ്ജു മാറിയിരുന്നു. ഐപിഎല്ലില്‍ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും വേഗമേറിയ സെഞ്ച്വറി അദ്ദേഹത്തിന്റെ പേരിലാണ്. ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയെ നയിച്ച ആദ്യ മലയാളി ക്യാപ്റ്റനും കൂടിയാണ് സഞ്ജു. കഴിഞ്ഞ സീസണില്‍ രാജസ്ഥാന് റോയല്‍സിനെ അദ്ദേഹം ഫൈനലിലുമെത്തിച്ചിരുന്നു.
അന്താരാഷ്ട്ര അരങ്ങേറ്റം 2015ലായിരുന്നു സിംബാബ്വെയുമായുള്ള ടി20 പരമ്പരയില്‍ സഞ്ജു സാംസണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. അദ്ദേഹത്തെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടം തന്നെയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി നടത്തിക്കൊണ്ടിരുന്ന സ്ഥിരതയാര്‍ന്ന പ്രകടനമാണ് സഞ്ജുവിനെ ടീമിലെത്താന്‍ സഹായിച്ചത്.
ഫസ്റ്റ് ക്ലാസ് റെക്കോര്‍ഡ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കേരള ടീമിനൊപ്പം സഞ്ജു സാംസണിനു മികച്ച റെക്കോര്‍ഡാണുള്ളത്. രഞ്ജി ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് അദ്ദേഹം. കൂടാതെ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സെഞ്ച്വറികളടിച്ച വിക്കറ്റ് കീപ്പറും സഞ്ജു തന്നെയാണ്.
ക്യാപ്റ്റന്‍സി ആഭ്യന്തര ക്രിക്കറ്റില്‍ കേരള ടീമിനെയും ഐപിഎല്ലില്‍ മുന്‍ ചാംപ്യന്മാരായ രാജസ്ഥാന് റോയല്‍സിനെയും നയിക്കാനായതും സഞ്ജു സാംസണിന്റെ കരിയറലെ നേട്ടമായി പരിഗണിക്കാം. 2019ലാണ് വിജയ് ഹസരെ ട്രോഫിക്കുള്ള കേരള ടീമിന്റെ നായകനായി അദ്ദേഹം നിയമിക്കപ്പെടുന്നത്. അതിനു ശേഷം 2021ല്‍ രാജസ്ഥാന് റോയല്‍സിന്റെ നായകസ്ഥാനത്തേക്കും സഞജുവിനു പ്രൊമോഷന് ലഭിച്ചു. ആദ്യ സീസണില്‍ കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും 2022ല്‍ റോയല്‍സിനെ ഫൈനലിലെത്തിക്കാന്‍ സഞ്ജുവിനു കഴിഞ്ഞു. പ്രഥമ സീസണില്‍ ഷെയ്ന് വോണിനു കീഴില്‍ ഫൈനലിലെത്തുകയും ചാംപ്യന്മാരാവുകയും ചെയ്ത ശേഷം റോയല്‍സിന്റെ ആദ്യ കലാശപ്പോരായിരുന്നു.
Read also: ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനൽ: ഐവറി കോസ്റ്റ് നൈജീരിയയെ നേരിടും
ഏഷ്യൻ കപ്പ് ഫൈനലിൽ ഇന്ന് ഖത്തർ x ജോർഡൻ കിരീടപ്പോരാട്ടം
ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കൻ താരമായി പത്തും നിസങ്ക
ഫുട്ബോളിൽ ചുവപ്പ്,മഞ്ഞ കാർഡുകൾക്ക് പുറമെ നീലയും വരുന്നു: എതിർത്ത് ഫിഫ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ