ചെറുപ്പം മുതൽ മധുരം കഴിച്ചു ശീലിച്ചവരാണ് നമ്മളോരുത്തരും. ആഘോഷങ്ങൾ വന്നാൽ എല്ലാവര്ക്കും ആദ്യം വിളമ്പുന്നത് മധുരമാണ്. കരയുന്ന കുട്ടികളെ ആശ്വസിപ്പിക്കുന്നു പോലും ഒരു ഡയറി മിൽക്കോ, ഐസ് ക്രീമോ വാങ്ങി തരാമെന്നു പറഞ്ഞിട്ടാണ്. അങ്ങനെ മലയാളികളുടെ ചെറുപ്പം മുതൽ മധുരം കൂടെയുണ്ട്.
രാവിലെ എഴുന്നേൽക്കുമ്പോൾ ചായക്ക് കുറച്ചു മധുരമിട്ടു കുടിച്ചില്ലെങ്കിൽ ദിവസത്തിൽ ഉഷാർ ലഭിക്കാത്തവരാണ് പലരും.
ദൈന്യം ദിനമുള്ള ജീവിതത്തിൽ മധുരത്തിന് ഏറെ പ്രാധാന്യമുണ്ട് എന്നാൽ കൂടുതൽ മധുരം കഴിക്കുന്നത് ഷുഗർ, അമിത വണ്ണം തുടങ്ങിയവയ്ക്കു കാരണമാകുന്നു. പക്ഷെ പൂർണ്ണമായി മധുരം ഒഴിവാക്കാൻ കഴിയാത്തവരുമാണ് മലയാളികൾ.
പഞ്ചസാരയിലൂടെ 100 മുതല്‍ 150 കലോറിയില്‍ കൂടുതല്‍ ശരീരത്തില്‍ എത്താന്‍ പാടില്ല പഠനങ്ങള്‍ പറയുന്നത്. അതേപോലെ പഞ്ചസാരയുടെ ഉപയോഗം തീര്‍ത്തും നിര്‍ത്താനും പലര്‍ക്കും കഴിയില്ല. എന്നിരുന്നാലും മനസ്സുവെച്ചാല്‍ ഒരു പരിധി വരെയൊക്കെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കും.
പഞ്ചസാരയ്ക്ക് പകരം എന്തെല്ലാം കഴിക്കാം ?
തികച്ചും പ്രകൃതിദത്തമായി ലഭിക്കുന്ന മധുരമാണ് ഒന്നാണ് തേന്‍. അതിനാല്‍ പഞ്ചസാരയ്ക്ക് പകരം തേന്‍ ഉപയോഗിക്കാം. തേനില്‍ 80 ശതമാനം പ്രകൃതിദത്ത പഞ്ചസാരയും 18 ശതമാനം വെള്ളവും ധാതുക്കള്‍, വിറ്റാമിന്‍, പ്രോട്ടീന്‍ എന്നിവ രണ്ടു ശതമാനവുമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും തേനില്‍ അടങ്ങിയിട്ടുണ്ട്.
കോക്കോ ഷുഗറും പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്നതാണ്. കോക്കോ ഷുഗര്‍ എന്നറിയപ്പെടുന്ന നാളികേര പഞ്ചസാര തെങ്ങിന്‍ പൂക്കുല മുറിക്കുമ്പോള്‍ കിട്ടുന്ന നീരില്‍ നിന്നാണ് ഉണ്ടാക്കുന്നത്. ഇവയില്‍ സിങ്ക്, കാത്സ്യം, അയണ്‍ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
ഈന്തപ്പഴം പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്നതാണ്. വിറ്റാമിനുകൾ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം. വിറ്റാമിൻ ബി6, ഫൈബർ, പൊട്ടാസ്യം, മഗ്‌നീഷ്യം, കോപ്പർ, മാംഗനീസ്, അയൺ തുടങ്ങിയവ ധാരാളമായി ഈന്തപ്പഴത്തിലുണ്ട്. പ്രമേഹമുള്ളവർക്കും ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്കും ഹൃദ്രോഗികൾക്കും കഴിക്കാവുന്നതാണ് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
- Read more
- നര മാറാൻ ഇതിലും മികച്ച വഴിയില്ല; വീട്ടിൽ തയാറാക്കി നോക്കു
- രാവിലെ എഴുന്നെറ്റുടനെ പുകവലിക്കാറുണ്ടോ?
- Uric acid നിങ്ങൾക്ക് യൂറിക്ക് ആസിഡുണ്ടോ: ഇവ അറിഞ്ഞിരിക്കു
- ഉച്ചയ്ക്ക് തണുത്ത വെള്ളം വാങ്ങി കുടിക്കാറുണ്ടോ?
- വെറും വയറ്റിൽ ചായ കുടിക്കാറുണ്ടോ? ഈ വിധ പ്രശ്‌നങ്ങൾ ശരീരത്തെ ബാധിക്കും
ശർക്കരയും പഞ്ചസാരയ്ക്കു പകരം ഉപയോഗിക്കാവുന്നതാണ്. ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, പൊട്ടാസ്യം പോലുള്ള ധാതുകളും ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. പഞ്ചസാര ഉപയോഗിക്കുന്നതിലൊക്കെ ശർക്കരയും ഉപയോഗിക്കാം.
ദിവസവും നമ്മൾ കഴിക്കുന്ന അനാരോഹ്യമായ മധുരത്തിന് പകരം ശരീരത്തിന് ദൂഷ്യം ചെയ്യാത്ത ഇത്തരത്തിലുള്ള മധുരം തിരഞ്ഞെടുക്കുന്നതാണ് ഉചിതം.