അവർഡീൻ ∙ കാൻസർ രോഗത്തിന് ചികിൽസയിലായിരുന്ന മലയാളി യുവതി സ്കോട്ട്ലൻഡിലെ അബർഡീനിൻ അന്തരിച്ചു. അബർഡീനിലെ കെയർ ഹോമിൽ മാനേജരായ ജിബ്സൺ ഗിൽബർട്ടിന്റെ ഭാര്യ ആൻ ബ്രിജിറ്റ് ജോസ് (39) ആണ് ഇന്നു രാവിലെ മരിച്ചത്.
എറണാകുളം ചെറുവയ്പ് സ്വദേശിയാണ്. മാതാപിതാക്കൾ നാട്ടിലുള്ളതിനാൽ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ആൻ ബ്രിജിറ്റ് ജോസിന്റെ വിയോഗത്തിന്റെ ആഘാതത്തിലാണ് അബർഡീനിലെ മലയാളി സമൂഹം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു