തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കമ്പനി നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.തിങ്കളാഴ്ച രാവിലെ 10.30ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക. എസ്‌എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് എക്സാലോജിക്ക് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും തുടർനടപടികള്‍ സ്റ്റേ ചെയ്യണമെന്നും എക്സാലോജിക്ക് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം സ്റ്റേ ചെയ്യുന്നതിന് പുറമെയാണ്റ ദ്ദാക്കണമെന്ന ആവശ്യവും ഉന്നയിച്ചിരിക്കുന്നത്.
- റബ്ബര്‍ കൃഷിക്കുള്ള സബ്‌സിഡി ഹെക്ടറിന് 40,000 രൂപയാക്കി ഉയര്‍ത്തി കേന്ദ്രം:കർഷകർക്ക് ആശ്വാസം
- തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നത് ഏത് സർക്കാർ ആയാലും എതിർക്കും:ബി.എം.എസ്
- പാകിസ്ഥാൻ തിരഞ്ഞെടുപ്പ് : ഇമ്രാൻ ഖാൻ്റെ പിന്തുണയുള്ള സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു
- സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സേവനം അടുത്ത മാസം വരെ,കാർഡിലെ വിലാസം എങ്ങനെ മാറ്റാം?
- പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ടം: അഖില്‍ജിത്തും അമല്‍ജിത്തും കോടതിയിൽ കീഴടങ്ങി