വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി ഫെബ്രുവരി 7 മുതൽ 9 വരെ ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ദക്ഷിണ വ്യോമസേനയുടെ വാർഷിക കമാൻഡേഴ്സ് കോൺഫറൻസിനായാണ് അദ്ദേഹം എത്തിയത്.
മാരിടൈം എയർ ഓപ്പറേഷനുകളിലും വ്യോമ പ്രതിരോധത്തിലും വർധിച്ച ശേഷി ഉൾപ്പെടെ ദക്ഷിണ വ്യോമ കമാൻഡിൻ്റെ പ്രവർത്തന തയ്യാറെടുപ്പിൽ എയർ സ്റ്റാഫ് മേധാവി സംതൃപ്തി രേഖപ്പെടുത്തി. കോൺഫറൻസിൽ അദ്ദേഹം കമാൻഡർമാരുമായി സംവദിക്കുകയും വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ സ്വാധീനം, കഴിവും മാനവ വിഭവശേഷിയുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുകയും അത് വർധിപ്പിക്കേണ്ടതിൻ്റെയും ആവശ്യകതയെ കുറിച്ച് ഊന്നിപ്പറഞ്ഞു.

വിശ്വസനീയമായ പ്രവർത്തനരീതി നിലനിർത്തുന്നതിനും സമുദ്ര സുരക്ഷ വർധിപ്പിക്കുന്നതിനായി ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിനും തെക്കൻ ഉപദ്വീപിലുടനീളമുള്ള മാനുഷിക സഹായത്തിനും ദുരന്തനിവാരണത്തിനും അതിൻ്റെ വിലമതിക്കാനാകാത്ത സംഭാവനയ്ക്കും വ്യോമസേനാ മേധാവി ദക്ഷിണ വ്യോമേശേനയെ അഭിനന്ദിച്ചു.
- പേര് എഴുതാൻ സമയമായിട്ടില്ല! തൃശ്ശൂരിൽ താമരയുടെ ചെറിയ ഭാഗം മതിലിൽ വരച്ച് സുരഷ് ഗോപി
- ലോ കോളേജ് നിയമ വിദ്യാർഥിനിയെ മർദ്ദിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫിൻ്റെ ഹർജി സുപ്രീംകോടതി തള്ളി
- ലോക്‌സഭാ തിരഞ്ഞെടുപ്പ്; കേന്ദ്രത്തിൽ എൻ.ഡി.എ. ഭരണത്തുടർച്ച; കേരളത്തിൽ ജയിക്കില്ലെന്ന് സർവേ
- ഉത്തരാഖണ്ഡിൽ മദ്രസ തകർത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാല് മരണം: 250 ഓളം പേർക്ക് പരിക്ക്
- പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് ഇമ്രാൻ ഖാൻ്റെ പാർട്ടി:266 സീറ്റില്‍ 154 ഇടത്തും മുന്നി
ഭാവിയിലെ യുദ്ധങ്ങൾ സങ്കര സ്വഭാവമുള്ളതായിരിക്കുമെന്നും പുതിയ കാലത്തെ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ നൂതനമായ നടപടികൾ സ്വീകരിക്കുന്നമെന്നും അദ്ദേഹം പറഞ്ഞു. ആഗോള സാങ്കേതിക വികാസങ്ങൾക്കൊപ്പം, പ്രത്യേകിച്ച് ബഹിരാകാശം, സൈബർ, ഇലക്ട്രോണിക് വാർഫെയർ എന്നീ മേഖലകളിൽ മുന്നേറാൻ അദ്ദേഹം കമാൻഡർമാരെ ഉദ്‌ബോധിപ്പിച്ചു. ഓപ്പറേഷൻസ്, മെയിൻ്റനൻസ്, അഡ്മിനിസ്‌ട്രേഷൻ എന്നീ മേഖലകളിൽ മികവ് നേടിയ സ്റ്റേഷനുകൾക്ക് വ്യോമസേനാ മേധാവി ട്രോഫികൾ നൽകി. കൊല്ലത്തെ കാപ്പിൽ തടാകത്തിൽ മാരിടൈം സർവൈവൽ ആൻഡ് എയർ റെസ്‌ക്യൂവിനായുള്ള എയർഫോഴ്‌സ് സെൻ്റർ ഓഫ് എക്‌സലൻസ് (AFCEMSAR) അദ്ദേഹം വിർച്വലായി ഉദ്ഘാടനം ചെയ്തു, ഇത് വ്യോമസേനയുടെ വ്യോമ, കര സംഘത്തിന് സമുദ്രാതിർത്തിയിലും വായുവിലും രക്ഷാപ്രവർത്തനങ്ങൾക്ക് പരിശീലനത്തിനുള്ള നോഡൽ കേന്ദ്രമായിരിക്കും. .
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















