കൊച്ചി: പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും സുപരിചിതയായ മീനാക്ഷി രവീന്ദ്രൻ. നായിക നായകൻ എന്ന ഷോയിലൂടെ ശ്രദ്ധേയായ മീനാക്ഷി ടെലിവിഷൻ അവതാരകയായും ശ്രദ്ധ നേടിയിട്ടുണ്ട്.
കോമഡി ചെയ്യാൻ വഴക്കമുള്ള മീനാക്ഷിക്ക് താൻ ചെയ്ത ഷോകളിലും അത് പ്രതിഫലിപ്പിക്കാൻ സാധിച്ചു. മാലിക് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷത്തിലാണ് മീനാക്ഷി എത്തിയത്. എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് താരം അഭിനയത്തിലേക്ക് കടന്നുവരുന്നത്.
അടുത്തിടെ ഒരു ചടങ്ങില്‍ ഇട്ട ഡ്രസിന്റെ പേരില്‍ താരം ഏറെ സൈബര്‍ ആക്രമണം നേരിടുകയാണ്. പ്രേമലു എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള മീനാക്ഷിയുടെ വീഡിയോ വൈറലായിരുന്നു.
അതീവ സുന്ദരിയായി പിസ്ത ഗ്രീന്‍ നിറത്തിലുള്ള ഡീപ്പ് നെക്ക് ബോഡി കോണ്‍ വസ്ത്രമായിരുന്നു മീനാക്ഷി ധരിച്ചിരുന്നത്. എന്നാല്‍ മീനാക്ഷിയുടെ വസ്ത്രധാരണ രീതിയെ കുറേപ്പേര് വലിയ രീതിയിൽ വിമര്‍ശിച്ചു.
മീനാക്ഷിയെ മാത്രമല്ല കുടുംബത്തെയും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു കമന്റുകള്‍. എന്നാല്‍ ഒരു വസ്ത്രം ധരിച്ചതിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണത്തെ അതേ രീതിയില്‍ തിരിച്ചടിക്കുകയാണ് മീനാക്ഷി ശക്തമായ വാക്കുകളിലൂടെ.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മീനാക്ഷിയുടെ പ്രതികരണം. വസ്ത്രം സംബന്ധിച്ച വിമര്‍ശനങ്ങളെ എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിനാണ് മീനക്ഷി മറുപടി നല്‍കുന്നത്.
ഇത്തരം കമന്റുകളോട് ഞാന്‍ പ്രതികരിക്കാറേയില്ല. അപ്പോള്‍ പ്രശ്നം തീര്‍ന്നല്ലോ. രണ്ട് കയ്യും കൂട്ടിയടിച്ചാലല്ലേ ശബ്ദമുണ്ടാകൂ. ഒരു കൈ അവിടുന്ന് അടിച്ചോട്ടെ. അപ്പോള്‍ ശബ്ദം ഉണ്ടാകുന്നില്ലല്ലോ.
ഈ രംഗത്ത് വരുകയാണെങ്കില്‍ ഇതൊക്കെ നേരിടാന്‍ തയ്യാറായിട്ട് വേണം ഇറങ്ങാന്‍. അല്ലാതെ നാട്ടുകാരൊക്കെ എന്നെ ഇഷ്ടപ്പെടണം, ഞാന്‍ ചെയ്യുന്നതൊക്കെ ഇഷ്ടപ്പെടണം എന്ന് പറയാന്‍ പറ്റില്ല. പ്രിയങ്ക ചോപ്ര ഒരു അഭിമുഖത്തില്‍ പറഞ്ഞത് പോലെ നമ്മുടെ ജീവിതത്തിന്റെ 90 ശതമാനവും പ്രേക്ഷകര്‍ക്കുള്ളതാണ്.
വ്യക്തിജീവിതത്തെക്കുറിച്ച് കമന്റ് പറയരുത് എന്ന് പറഞ്ഞാലും ആളുകള്‍ പറയും. അത് തടയാന്‍ സാധിക്കാത്ത കാര്യമാണെന്നും മീനാക്ഷി പറയുന്നു.
READ MORE:
. നാണവും മാനവും ഇല്ലേ..? മീനാക്ഷിക്കും മാതാപിതാക്കൾക്കുമെതിരെ സൈബർ ആക്രമണം
. Yatra 2| തിയറ്ററുകളിൽ ആവേശം സൃഷ്ടിച്ചു ‘യാത്ര 2’: മമ്മൂട്ടിയും ജീവയും പ്രധാന വേഷങ്ങളിൽ
. സസ്പെൻസും ദുരൂഹതയും നിറച്ചു ‘മഞ്ഞുമ്മൽ ബോയ്സ്’: ട്രെയ്ലർ പുറത്തിറങ്ങി
. ജെ.സി ഡാനിയൽ ഫൗണ്ടേഷൻ ട്രസ്റ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
. Bheeman Raghu| ‘അറിയാതെ വന്ന നാക്കുപിഴ: ആർക്കെങ്കിലും വേദന തോന്നിയെങ്കിൽ മാപ്പുപറയുന്നു’: ഭീമൻ രഘു