ആപ്പിൾ ഫോർഡബിൾ ഫോൺ ഇറക്കുമെന്നു റിപ്പോർട്ടുകൾ

മുൻ നിര സ്മാർട്ട് ഫോൺ ബ്രാൻഡുകൾ പലതും ഫോർഡബിൾ ഫോണുകൾ വിപണിയിലേക്ക് ഇറക്കി കഴിഞ്ഞു. ഏത് ടെക്നിക്കൽ ഫീച്ചറുകളുമാദ്യം വിപണിയിലേക്ക്‌ എത്തിക്കുന്നത് ആപ്പിൾ ആണ്. എന്നാൽ ഫോർഡബിൾ ഫോണിന്റെ കാര്യത്തിൽ മാത്രം ഇതേ വരെ ബ്രാൻഡ് യാതൊരു വിവരവും നല്കിയിട്ടിയില്ല. 

സാംസങ്, മൊട്ടോറോള, ഗൂഗിള്‍, ഓപ്പോ, വിവോ, വണ്‍ പ്ലസ് തുടങ്ങി ഒട്ടേറെ കമ്പനികള്‍ ഇതിനകം ഫോള്‍ഡബിള്‍ ഫോൺ വിപണിയിൽ ഇറക്കിയിട്ടുണ്ട്. 

റിപ്പോർട്ടുകൾ 

ആപ്പിൾ ഫ്രോർഡബിൾ ഫോൺ ഇറക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. അത് ഒരു ഫോള്‍ഡബിള്‍ ഐപാഡ് ആയിരിക്കുമെന്നും അതല്ല ക്ലാംഷെല്‍ മാതൃകയിലുള്ള ഫോള്‍ഡബിള്‍ ഐഫോണ്‍ ആയിരിക്കുമെന്നുമുള്ള റിപ്പോർട്ടുകൾ സൊസിൽ മീഡിയയിൽ  വൈറലായിട്ടുണ്ട് 

ആപ്പിളിന്റെ പുതിയ ഫീച്ചറുകളെ പറ്റി ഏറ്റവും ആദ്യം നീരീക്ഷണങ്ങൾ പങ്കുവയ്ക്കുന്ന മിങ് ചി കുവോ, മാര്‍ക്ക് ഗുര്‍മന്‍ എന്നിവര്‍ ഈ വിഷയത്തിലും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

2022 മിങ് ചി കുവോ പറഞ്ഞത് ആപ്പിള്‍ പുറത്തിറക്കുക, ഒന്നുകില്‍ ഒരു ഫോള്‍ഡബിള്‍ ഐപാഡോ അല്ലെങ്കില്‍, ഐപാഡും ഐഫോണും സംയോജിപ്പിച്ചുകൊണ്ടുള്ള ഹൈബ്രിഡ് മോഡലോ ആയിരിക്കും എന്നാണ്. 2021 ല്‍ മാര്‍ക്ക് ഗുര്‍മന്‍ പറഞ്ഞത് രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിക്കപ്പെടും എന്നാണ്.

എന്നാല്‍ പുറത്തുവരുന്ന പുതിയ വിവരങ്ങള്‍ അനുസരിച്ച്, ഐപാഡ് മിനിയ്ക്ക് പകരമാവുന്ന ഒരു ഡിവൈസ് ആയിരിക്കും ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഡിവൈസ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

എന്നാല്‍ ഫോള്‍ഡബിള്‍ ഐപാഡ് പുറത്തിറക്കാനുള്ള പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിലാണ് ആപ്പിള്‍ ഇപ്പോഴെന്നാണ് കൊറിയന്‍ ഇലക്ട്രോണിക്‌സ് ഇന്‍ഡസ്ട്രി മാധ്യമമായ ദി ഇലക് ( The Elec) പറയുന്നത്. 2026 ലോ 2027 ലോ ആയിരിക്കും അത് പുറത്തിറങ്ങാന്‍ സാധ്യതയെന്നും ദി ഇലക് പറയുന്നു.

നിലവിലെ 8.3 ഇഞ്ച് ഐപാഡ് മിനിയ്ക്ക് പകരമാവുന്ന 7 ഇഞ്ച് അല്ലെങ്കില്‍ 8 ഇഞ്ച് വലിപ്പമുള്ള ഫോള്‍ഡബിള്‍ സ്‌ക്രീന്‍ ആയിരിക്കും ഇതിനെന്നും വെബ്‌സൈറ്റ് പറയുന്നു.

ആപ്പിളിന് വേണ്ടി ഫോള്‍ഡബിള്‍ ഫോണ്‍ രൂപകല്‍പന ചെയ്യുന്നതിന് മുന്‍നിര ഡിസ്‌പ്ലേ സ്‌ക്രീന്‍ നിര്‍മാതാക്കളായ എല്‍ജിയും സാംസങും ആപ്പിളുമായി സഹകരിക്കുന്നുണ്ട്.

അതേസമയം ദി ഇന്‍ഫര്‍മേഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് ആപ്പിള്‍ രണ്ട് വലിപ്പത്തിലുള്ള ഫോള്‍ഡബിള്‍ ഐഫോണുകള്‍ അവതരിപ്പിക്കുമെന്നാണ്.

ഹൊറിസോണ്ടലായി മടക്കുന്ന ക്ലാംഷെല്‍ രീതിയിലുള്ളവയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാലക്‌സി സെഡ് ഫ്‌ളിപ്പ്, മോട്ടോ റേസര്‍ പ്ലസ് എന്നിവയ്ക്ക് സമാനമായിരിക്കും ഇത്. എന്നാല്‍ ഈ വര്‍ഷമോ 2025 ലോ ആപ്പിള്‍ ഫോള്‍ഡബിള്‍ ഐഫോണുകള്‍ ഉല്പാദിപ്പിക്കാനിടയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

READ MORE

i phone 16 ഐഫോൺ 16 പുറത്തിറങ്ങുന്നത് അമ്പരിപ്പിക്കുന്ന ഫീച്ചറുകളുമായി

ഒറ്റ ടാപ്പിലൂടെ പ്രിയപ്പെട്ടവരെ കോൾ ചെയ്യാം; ‘വോയിസ് കോളിൽ’ പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

കാത്തിരുന്ന സാംസങ് ഗ്യാലക്സി എസ് 24 സ്റ്റോറുകളിലെത്തി, ഓഫറുകളും ഡിസ്കൗണ്ടും അറിയാം

iPhone and Macbook Security Alert ഐ ഫോണിനും മാക് ബുക്കിനും സുരക്ഷാ ഭീക്ഷണി: ഉപഭോക്താക്കൾ ശ്രദ്ധ പാലിക്കുക

Google ഗൂഗിളിന്റെ ബാർഡ് ഇനി ജെമിനിയായി മാറും