Suresh Gopi മുപ്പത്തിനാല് വർഷത്തെ വിവാഹ ജീവിതം: ഭാര്യയ്ക്ക് വിവാഹ വാർഷിക ആശംസകളുമായി നടൻ സുരേഷ് ഗോപി

ഭാര്യ രാധികയ്ക്ക് വിവാഹ വാർഷിക ആശംസകളറിയിച്ചു നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. ‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ആശംസകൾ, സ്നേഹം. ചിരിയുടെയും പ്രണയത്തിൻ്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ ഇതാ’, എന്നാണ് സുരേഷ് ​ഗോപി കുറിച്ചത്. 

രാധികയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് സുരേഷ് ഗോപി ആശംസകൾ അറിയിച്ചത്. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകളുമായി സമൂഹമാധ്യമത്തിൽ എത്തിയത്.

‘ഏട്ടനും ഏട്ടത്തിക്കും ആശംസകള്‍,രണ്ടുപേരും ജീവന്റെ ജീവനാണ്.. ഏട്ടനും ഏട്ടത്തി, പ്രിയപ്പെട്ട ചേട്ടന് വിവാഹമംഗള വാർഷിക ആശംസകൾ ‘, എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. ആശംസകള്‍ക്ക് ഒപ്പം തന്നെ ”ഒന്ന് ചേട്ടനോട് പറയൂ ആരാധകർ കാത്തിരിക്കുകയാണ് സുരേഷേട്ടന്റെ മരണമാസ് ആക്ഷൻ പടം ഒറ്റക്കൊമ്പൻ കാണാന്‍”, എന്ന് രാധികയോട് പറയുന്നവരും ഉണ്ട്. 

1990ൽ ആയിരുന്നു സുരേഷ് ​ഗോപിയുടെയും രാധികയുടെ വിവാഹം. തന്റെ മനസിൽ ആ​ഗ്രഹിച്ചത് പോലെയുള്ള ഭാര്യയെയാണ് തനിക്ക് കിട്ടിയതെന്ന് പലപ്പോഴും സുരേഷ് ​ഗോപി പറയാറുണ്ട്.

ഭാ​ഗ്യ, പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് ഇവരുടെ മക്കൾ. ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു ഭാ​ഗ്യയുടെ വവാഹം. ശ്രേയസ് ആണ് സുരേഷ് ​ഗോപിയുടെ മരുമകൻ. 

അതേസമയം, വരാഹം എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ത്രില്ലർ ​ഗണത്തില്‍പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്.

നവ്യ നായര്‍ ആണ് നടന്‍റെ 257മത് ചിത്രത്തിന്‍റെ നായിക. ഗൗതം മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗരുഡന്‍ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.  

READ MORE: Nick Jonas and Priyanka Chopra| വിവാഹത്തിന് പ്രതീക്ഷിച്ചതിലും കൂടുതൽ പണം ചിലവായി: നടി പ്രിയങ്ക ചോപ്രയുമായുള്ള വിവാഹത്തെക്കുറിച്ചു നിക്ക് ജോനാസ്

READ MORE: Unni Mukundan| സ്റ്റൈലിഷ് ലുക്കിൽ ആരാധകരെ ഞെട്ടിച്ചു ഉണ്ണി മുകുന്ദൻ: മലയാളത്തിന്റെ ഹൃത്വിക് റോഷനെന്ന് കമന്റുകൾ

READ MORE:Bramayugam (2024): ‘ഭ്രമയുഗ’ത്തിന്റെ യഥാർത്ഥ ബജറ്റ് വെളിപ്പെടുത്തി നിർമ്മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര

READ MORE: ഫൈറ്റർ’ വിവാദത്തിൽ; സൈനിക വേഷത്തിൽ ചുംബിച്ചു; ഫൈറ്ററിന് വ്യോമസേന ഓഫീസറുടെ വക്കീൽ നോട്ടീസ്

READ MORE: കറുത്ത കാലുകൾ ആണെങ്കിലും അത് എന്റേതാണ്… ഇനിയും കാണിക്കുന്നതായിരിക്കും: സയനോര