പാലക്കാട്: ഫാക്ടറിയിലെ വിഷപ്പുക ശ്വസിച്ച് തൊഴിലാളികള്‍ ആശുപത്രിയില്‍. പാലക്കാട് കഞ്ചിക്കോടാണ് സംഭവം. മൂന്ന് ദിവസങ്ങളിലായി ഇരുപതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഗസ്ത്യ ടെക്സറ്റൈല്‍സ് ഗാര്‍മെന്റ്സ് എന്ന കമ്പനിയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്നതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. അന്നേദിവസം പത്തുപേരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയും ഇന്നുമായി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പത്തുപേരെക്കൂടി ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇതെന്നും ഡയിങ് യൂണിറ്റില്‍ നിന്നും വന്ന പുകയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
Read more…..
- പിണറായി വിജയന് ഭരിക്കാനറിയാത്തതിന് ദില്ലിയിൽ സമരം ചെയ്തിട്ട് കാര്യമില്ല: കെ.സുരേന്ദ്രൻ
- പിന്നാക്കവിഭാഗക്കാരൻ ആണെന്ന് പറഞ്ഞ് മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു :രാഹുല്‍ ഗാന്ധി
- മുതിര്‍ന്ന കോൺഗ്രസ്സ് നേതാവ് ബാബ സിദ്ദീഖ് പാര്‍ട്ടി വിട്ടു: എൻ.സി.പിയിൽ ചേർന്നേക്കും
- ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗോഡ്സെ:കോഴിക്കോട് എൻ.ഐ.ടി യിൽ എസ്.എഫ്.ഐ ബാനർ
- കൊല്ലത്തെ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത് പണത്തിനുവേണ്ടിയെന്ന് ക്രൈം ബ്രാഞ്ച്: കേസിലെ കുറ്റപത്രം സമർപ്പിച്ചു
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ