ഇന്ത്യൻ മുസ്ലീങ്ങളുടെ വീടുകൾക്ക് നേരെ അതിക്രമം : 617 മുസ്ലീങ്ങളുടെ വീടുകൾ പൊളിച്ചുമാറ്റി

ഇന്ത്യൻ മുസ്‌ലിംങ്ങളെ ലക്‌ഷ്യം വച്ച് കൊണ്ട് കേന്ദ്ര ഭരണം ബുൾഡോസർ ആക്ഷൻ സ്വീകരിച്ചിരിക്കുന്നു. ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലീങ്ങളുടെ വീടുകൾ, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവ പൊളിച്ചു മാറ്റികൊണ്ടിരിക്കുന്നു.

ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ പൊളിച്ചുമാറ്റലുകൾ നടക്കുന്നത്. മുഖ്യ മന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തത്തിലാണ് മധ്യപ്രദേശിൽ ബുൾഡോസർ ആക്ടഷൻ നടന്നു കൊണ്ടിരിക്കുന്നത്. 

ഇതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ രംഗത്തു വന്നിട്ടുണ്ട്. ഇന്ത്യയിലെ മുസ്ലീങ്ങളുടെ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ നിയമ  വിരുദ്ധമായി പൊളിക്കുന്നതു നിർത്തലാക്കണമെന്നു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻ്റർനാഷണൽ ആവശ്യപ്പെട്ടു 

ഇതിനോടനുബന്ധിച്ചു ‘നിങ്ങൾ സംസാരിച്ചാൽ നിങ്ങളുടെ വീട് തകർക്കപ്പെടും’ എന്ന തലക്കെട്ടിൽ സംഘടന ബുധനാഴ്ച (ഫെബ്രുവരി 7) റിപ്പോർട്ടുകൾ  പുറത്തെറക്കിയിട്ടുണ്ടായിരുന്നു. ഇടക്കാലത്തായി കുറഞ്ഞത് 5 സംസ്ഥാനങ്ങളിലെ മുസ്ലിം സമുദായത്തിൽപ്പെട്ടവരുടെ സ്വത്തു വകകൾ, ആരാധനാലയങ്ങൾ എന്നിവ പൊളിച്ചെടുത്തിട്ടുണ്ട്. കൃത്യമായ കാരണങ്ങൾ ഒന്ന് കൂടാതെയാണ് ന്യൂനപക്ഷ സമുദായത്തോട് ഇത്തരത്തിൽ അക്രമോത്സുഹമായി പെരുമാറുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 

“ഇന്ത്യൻ അധികാരികൾ ‘ബുൾഡോസർ നീതി’ എന്ന പേരിൽ മുസ്ലീം സ്വത്തുക്കൾ അനധികൃതമായി തകർത്തത് ക്രൂരവും ഭയാനകവുമാണ്. അത്തരം സ്ഥാനഭ്രംശവും കൈയേറ്റവും വളരെ അനീതിയും നിയമവിരുദ്ധവും വിവേചനപരവുമാണ്. അവർ കുടുംബങ്ങളെ നശിപ്പിക്കുകയാണ്, ഉടൻ ഈ തരത്തിലുള്ള പ്രവർത്തി നിർത്തണം” ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ സെക്രട്ടറി ജനറൽ -ആഗ്നസ് കാലമർഡ് പ്രതികരിക്കുന്നു.

എക്‌സ്ട്രാ ജുഡീഷ്യൽ ശിക്ഷയുടെ ഭാഗമായി നടത്തി കൊണ്ട് വരുന്ന ബുൾഡോസർ ആക്ഷൻ മൂലം ഒരു മനുഷ്യൻ പോലും ഭവനരഹിതമാവരുതെന്നും, ആവിശ്യമായ തുക നഷ്ടപരിഹാരമായി നൽകണമെന്നും ആംനസ്റ്റി കൂട്ടിച്ചേർത്തു.

2022 ഏപ്രിൽ മാസത്തിനും ജൂൺ മാസത്തിനുമിടയിൽ 5 സംസ്ഥങ്ങളിലെ ബി ജെ പി അധികാരികൾ ബുൾഡോസർ ആക്ഷൻ നടപ്പിലാക്കിയിട്ടുണ്ട്. റിപ്പോർട്ടുകൾ വിശദീകരിക്കുന്നത് കണക്കുകൾ അനുസരിച്ചു ഏകദേശം 128 പൊളിച്ചു മറ്റാളുകൾ നടത്തിയിട്ടുണ്ട്. ഇതിനായി 33 ജെ സി ബികളാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ ബുൾഡോസർ ആക്ഷൻ 617 മുസ്‌ലിം കുടുബങ്ങളെ ബാധിച്ചു. ഏകദേശം ഒട്ടുമിക്ക വ്യക്തികളും ഭവന രഹിതരായിട്ടുണ്ട് 

പ്രശ്നത്തെ കേന്ദ്രീകരിച്ചു പുറത്തിറങ്ങിയ റിപ്പോർട്ടുകൾ പറയുന്നത് മുസ്‌ലിം കുടുംബങ്ങളെ മാത്രം കേന്ദ്രീകരിച്ചു ആക്രമിക്കുന്നു എന്നതാണ്. ഒരേ പ്രദേശത്തിൽ ബുൾഡോസർ ആക്ഷൻ നടക്കുമ്പോൾ അവിടുത്തെ ഹിന്ദു കുടുംബങ്ങൾ നടപടിയിൽ ഉൾപ്പെട്ടിട്ടുണ്ടാവില്ല. ഇവ പൂർണമായും ജാതീയമായ ആക്രമണമാണ്. 

UN ഗൈഡിംഗ് പ്രിൻസിപ്പിൾസ് ഓൺ ബിസിനസ്സ് ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് അനുസരിച്ച്, മനുഷ്യാവകാശങ്ങളെ മാനിക്കാനും അതിൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രതികൂലമായ മനുഷ്യാവകാശ ആഘാതങ്ങൾ തിരിച്ചറിയാനും തടയാനും വേണ്ടത്ര ജാഗ്രത പുലർത്താനും ജെസിബിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ആംനസ്റ്റി ആരോപിക്കുന്നുണ്ട്.

ഇതിൽ പ്രകാരം പൊളിച്ചു മാറ്റുന്നതിന് ഉപയോഗിച്ച ജെ സി ബി ഓണറിനു ആനംസ്റ്റി കത്തയച്ചിരുന്നു. ഉടമസ്ഥന്റെ മറുപടി, ഇവയിലൊന്നും യാതൊരുതരത്തിലുള്ള ബന്ധവും ഞങ്ങൾക്കില്ല എന്നാണ്. 

തങ്ങളുടെ ഉപകരണങ്ങൾ ഉപയോഗിച്ച് കൊണ്ട് എന്ത് പ്രവർത്തനമാണ് ചെയ്യുന്നതെന്ന് ഉടമസ്ഥർക്ക് അവബോധമുണ്ടായിരിക്കണമെന്നും, അതിൽ ഉത്തരവാദിത്തമുണ്ടായിരിക്കണമെന്നും ആംനസ്റ്റി അഭിപ്രായപ്പെട്ടു.

മനുഷ്യ വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും, ജാതിയമായ ആക്രമണങ്ങൾ നിർത്തണമെന്നുമാണ് ആംനസ്റ്റിയുടെ ആവിശ്യം

read more രാജ്യത്തെ ഹിന്ദു സമൂഹത്തിനു കാശിയും, അയോധ്യയും, മധുരയും എന്നീ സ്ഥലങ്ങള്‍ മാത്രം വിട്ടുകിട്ടണമെന്നാണ് ആവശ്യം: യോഗി ആദിത്യനാഥ്