തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. കേരളത്തിലെ മിക്ക ജില്ലകളിലും ഇപ്പോൾ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുകൾ പറയുന്നത്.
എൽനിനോ പ്രതിഭാസം കാരണം ഈ വർഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ. മാർച്ച് മുതലാണ് വേനൽ ആരംഭിക്കുന്നതെങ്കിലും ഇക്കൊല്ലം ഫ്രെബുവരി ആദ്യം മുതൽ തന്നെ കനത്ത ചൂടാണ് കേരളത്തിൽ അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസം സീസണിലെ ഏറ്റവും ഉയർന്ന ചൂടാണ് കണ്ണൂരിൽ ( 37.7°c) രേഖപ്പെടുത്തിയത്. മിക്ക ജില്ലകളിലും 30 ഡിഗ്രിക്ക് മുകളിലാണ് പകൽ സമയത്തെ ശരാശരി താപനില. തിങ്കളാഴ്ച കോഴിക്കോട് സിറ്റിയിൽ ഉയർന്ന താപനിലയിൽ സാധാരണയിലും 3°c കൂടുതലും കോട്ടയം, ആലപ്പുഴ, കണ്ണൂർ സ്റ്റേഷനുകളിൽ 2°c കൂടുതലും ഉയർന്ന താപനില രേഖപെടുത്തി. പുനലൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലും ഉയർന്ന താപനില രേഖപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















