എന്തുകൊണ്ടാണ് എപ്പോഴും ദാഹം തോന്നുന്നത്? ഈ 5 കാരണങ്ങൾ ശ്രദ്ധിക്കു

ചില സമയങ്ങളിൽ പതിവിലുമധികം വെള്ളം കുടിക്കണമെന്ന് തോന്നും. എത്ര വെള്ളം കുടിച്ചാലും ദാഹം ശമിക്കില്ല. പരവേശപ്പെട്ടു കൊണ്ട് വീണ്ടും വെള്ളം കുടിക്കണമെന്ന തോന്നലുണ്ടാകും. കഠിനമായ ചൂടുള്ളപ്പോഴും, ഏതെങ്കിലും തരത്തിലുള്ള കഠിനമായ ജോലികൾ ചെയ്യുമ്പോഴും ഇത്തരത്തിൽ അനുഭവപ്പെടാം. നിങ്ങളുടെ ശരീരത്ത്തിലെ ഉപ്പിന്റെയും വെള്ളത്തിന്റെയും ബാലൻസ് ക്രമമല്ലാതെയാകുമ്പോൾ ദാഹം തോന്നാം. എന്നാൽ ഇതൊന്നും കൂടാതെ എപ്പോഴും ദാഹം തോന്നുന്നതെന്തു കൊണ്ടാണ് ? പരിശോധിക്കാം 

read more cancer ശരീരത്തിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ? ഉറപ്പായും ക്യാൻസറിന്റെ ആരംഭമാകും

പ്രമേഹം 

ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം ശരീരത്തിലെ നിർജ്ജലീകരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും 
രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ ഉയർന്നതായിരിക്കുമ്പോൾ, അധിക ഗ്ലൂക്കോസ് പുറന്തള്ളാൻ കൂടുതൽ മൂത്രം ഉൽപ്പാദിപ്പിക്കുന്നതിന് ശരീരം നിങ്ങളുടെ വൃക്കകളിൽ സമ്മർദ്ദം ചെലുത്തുന്നു. ഇത് മൂലം ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ ഉണ്ടാകും. അതിനോടൊപ്പം തന്നെ ദാഹവും ഉണ്ടാകും.

നിങ്ങൾക്ക് അമിതമായ ദാഹം, എപ്പോഴും മൂത്രമൊഴിക്കാനുള്ള തോന്നൽ, ഭാരക്കുറവ് എന്നിവ ഉണ്ടാകുന്നുണ്ടെങ്കിൽ പ്രമേഹം ഉണ്ടെന്നാണ് കരുതേണ്ടത്. ഇത്തരത്തിൽ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ മെഡിക്കൽ നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ടതാണ്.

വരൾച്ച

വായ ഡ്രൈ ആകുന്നതാണ് മറ്റൊരു കാരണം. സ്ഥിരമായി പുകവലിക്കുന്നവർ, മദ്യപിക്കുന്നവർ തുടങ്ങിയവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. വരൾച്ച ഉമിനീരിന്റെ അളവ് കുറയ്ക്കുകയും   എപ്പോഴും ദാഹം തോന്നിപ്പിക്കുകയും ചെയ്യുന്നു 

ഹോർമോണൽ വ്യതിയാനങ്ങൾ

ശരീരത്തിലുണ്ടാകുന്ന ഈസ്ട്രജന്റെയും, പ്രൊജസ്ട്രോണിന്റെയും മാറ്റങ്ങൾ ദാഹം തോന്നിപ്പിക്കുവാൻ കാരണമാകും. പി എം എസ് ഉണ്ടങ്കിൽ അമിതമായ ദാഹം തോന്നും

തൈറോയ്ഡ്

നിങ്ങൾക്ക് തൈറോയ്ഡ് ഉണ്ടെങ്കിൽ അമിതമായ ദാഹം തോന്നും. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം ക്രമരഹിതമായി പോകുമ്പോൾ ശരീരത്തിൽ ഹോർമോൺ ഉത്‌പാദനം കൃത്യമായ അളവില്ലായിരിക്കും നടക്കുന്നത്. ഇവ ദാഹം വർധിപ്പിക്കുന്നതിന് കാരണമാകുന്നു 

സ്ട്രെസ്

ഏതെങ്കിലും തരത്തിലുള്ള സാഹചര്യങ്ങൾ മൂലം നിങ്ങൾക്ക് സമ്മർദ്ദം ഉണ്ടെങ്കിൽ ദാഹമതോന്നാനുള്ള സാധ്യതുണ്ട്. ഇത് ശരീരം സമ്മർദ്ദത്തത്തെ പുറം തള്ളാനുള്ള വഴികളുടെ ഭാഗമായി തോന്നിക്കുന്നതാണ്. ദാഹത്തോടൊപ്പം ഭക്ഷണം കഴിക്കാൻ തോന്നുക, ക്ഷീണം തോന്നുക എന്നിവയും ഉണ്ടാകും.

ഈ കാരണങ്ങൾ കൊണ്ടാകും നിങ്ങൾക്ക് ദാഹം തോന്നുക. മൂന്നു ദിവസം അടുപ്പിച്ചു അമിതമായി നിങ്ങൾക്ക് ദാഹം തോന്നുന്നുണ്ടെങ്കിൽ ഒരു ഡോക്ട്ടററുടെ നിർദ്ദേശം തേടുക  

read more Gas വയറിൽ ഗ്യാസ് വരാറുണ്ടോ? വയറിലെ ഗ്യാസ് ഒഴിവാക്കാൻ ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി