മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നവ്യ നായര്‍. ഇടവേളയ്ക്ക് ശേഷം സിനിമയിലെത്തിയപ്പോഴും നവ്യയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. നവ്യ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അത്തരത്തില്‍ താരം പങ്കിട്ട ഏറ്റവും പുതിയ ചിത്രങ്ങാണ് ആരാധക മനം കവരുന്നത്. മകന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് നവ്യ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്. മകനെപ്പറ്റി എപ്പോഴും അഭിമാനത്തോടെ സംസാരിക്കുന്ന ഒരമ്മയാണ് നവ്യ. അമ്മയുടെ നൃത്തപാരമ്പര്യവും പിൻതുടരുകയാണ് സായ് കൃഷ്ണ ഇപ്പോൾ.
നവ്യയുടെ നൃത്ത വിദ്യാലയത്തിന്റെ ഭാഗമായാണ് സായ് കൃഷ്ണയ്ക്കായി അരങ്ങുണർന്നത് എന്ന് വ്യക്തം. ഒരിക്കൽ പോലും മകൻ നൃത്തം പഠിക്കുന്ന വിവരം നവ്യ വെളിപ്പെടുത്തിയതേയുണ്ടായിരുന്നില്ല.
“എൻ്റെ മകനുമൊത്തുള്ള നിമിഷങ്ങൾ പകർത്തുന്നു. വികൃതിയായ ചേഷ്ടകളും അതിശയിപ്പിക്കുന്ന അനുസരണവും, അശ്രദ്ധയും അതേസമയം ശ്രദ്ധാലുവും. അവൻ എൻ്റെ വഴികാട്ടിയാണ്, എൻ്റെ സഹായിയാണ്, ചിലപ്പോൾ സന്തോഷകരമായ പീഡനത്തിൻ്റെ ഉറവിടമാണ്! ഞാൻ നിന്നെ സ്നേഹിക്കുന്നു, എൻ്റെ എല്ലാം!,” മകൻ വേദിയിൽ ചുവടുവച്ചതിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കിടുകയാണ് നവ്യ.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















