നടി പ്രിയ മണി തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ്. സിനിമകളിലെ ശ്രദ്ധേയ പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടിയെ തേടി ദേശീയ പുരസ്കാരമടക്കം നിരവധി അവാർഡുകളുമെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ പ്രിയാ മണി ഡാൻസ് റിയാലിറ്റി ഷോകളിലെ ജഡ്ജായൊക്കെ തിളങ്ങുകയാണ്. മലയാളത്തിലടക്കം അന്യഭാഷാ റിയാലിറ്റി ഷോകളിലും ജഡ്ജാണ് ഇപ്പോൾ പ്രിയ മണി.
പ്രിയ മണിയുടെ കരിയറിലെ വലിയ വഴിത്തിരിവായിരുന്നു ചെന്നൈ എക്‌സ്പ്രസ്സിലെ ഗാനരംഗം. ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങി പുറത്തിറങ്ങിയ നേര് ആണ് പ്രിയാ മണി അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ മലയാള ചിത്രം.
ഇപ്പോഴിതാ വിവാഹശേഷമുള്ള തന്റെ അഭിനയ ജീവിതത്തെ പറ്റി തുറന്നു സംസാരിക്കുകയാണ് പ്രിയാമണി. തന്റെ ഭർത്താവ് കാരണമാണ് തനിക്ക് ഇപ്പോഴും ഒരു നടിയായി തുടരാൻ സാധിക്കുന്നതെന്നാണ് പ്രിയമാണി പറയുന്നത്.
പ്രിയാ മണിയുടെ വാക്കുകൾ
‘നേരത്തെ നടിമാർ വിവാഹിതരായാൽ ആരാധകർ കുറയും, വിവാഹിതയായ നടിക്ക് നായികയായി അഭിനയിക്കാൻ യോഗ്യതയില്ലായിരുന്നു. മാത്രമല്ല വിവാഹിതരായ നടിമാർ സഹോദരി വേഷത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്നൊരു ധാരണയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഇപ്പോൾ വിവാഹിതരായ നടിമാരും പഴയതുപോലെയല്ല.
എന്റെ ഭർത്താവ് കാരണമാണ് എനിക്ക് ഇപ്പോഴും നടിയാകാൻ കഴിയുന്നത്. എനിക്ക് വരുന്ന സിനിമാ അവസരങ്ങളെ കുറിച്ച് ഞാൻ അദ്ദേഹത്തോട് സംസാരിക്കുന്നത് തുടർന്ന് കൊണ്ടേയിരിക്കുകയാണ്. സിനിമയിൽ അഭിനയിക്കുന്നതിന് എന്റെ ഭർത്താവ് ഒരു നിയന്ത്രണവും ഏർപ്പെടുത്താറില്ല എന്നത് സത്യമാണ്.’ എന്നാണ് പ്രിയാമണി പറഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















