രാത്രിയിൽ ഭക്ഷണമായി ചോറ് കഴിക്കുന്നവരാണ് നമ്മളിൽ പലരും. എല്ലാവരും കഴിച്ചു കഴിഞ്ഞു ചിലപ്പോളൊക്കെ ചോറ് ബാക്കിയാകും. സാധാരണ അടുക്കളയിലൊക്കെ ചെയ്യുന്നത് അവ തിളപ്പിച്ചൂറ്റി ഉച്ചക്കാലത്തേക് കഴിക്കാൻ എടുക്കും. എന്ന ഇനി മുതൽ അങ്ങനെ ചെയ്യണ്ട. പകരം അത് വച്ചൊരു രുചികരമായ പ്രാതൽ ഉണ്ടാക്കിയാലോ?
ഉണ്ടാക്കുന്ന വിധം
ആദ്യം ബാക്കിവന്ന ചോറിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി, ക്യാരറ്റ്, സവാള, പച്ചമുളക്, ചുവന്ന മുളക് എന്നിവയെല്ലാം ചേര്‍ക്കുക. ഇതിലേക്ക് വേണമെങ്കില്‍ വേറെയും പച്ചക്കറികള്‍ ചേര്‍ക്കാവുന്നതാണ്.
ശേഷം ഇതിലേക്ക് പിസയിലൊക്കെ ചേര്‍ക്കുന്ന ഹെര്‍ബുകളും സ്പൈസുകളും ചേർക്കുക, അല്‍പം റെഡ് ചില്ലി ഫ്ളേക്സ്, ചാട്ട് മസാല, ഉപ്പ് എന്നിവ ചേര്‍ക്കുക. വീണ്ടും മുകളിലായി ചെറുതായി അരിഞ്ഞ സവാള അല്‍പം കൂടി ചേര്‍ക്കാം. ഇനി നാല് ബ്രഡ് സ്ലൈസ് അരിക് കളഞ്ഞ്, അത് വെള്ളത്തിലൊന്ന് മുക്കി പിഴിഞ്ഞെടുത്ത് അതും ചോറിലേക്ക് ചേര്‍ക്കുക.
എല്ലാം കൂടി നന്നായി കൈ കൊണ്ട് തന്നെ യോജിപ്പിച്ചെടുക്കുക. ഇതിന് കട്ടി വീണ്ടും കൂട്ടണമെങ്കില്‍ വീണ്ടും ബ്രഡ് ചേര്‍ക്കാവുന്നതാണ്. എല്ലാം യോജിപ്പിച്ച് കഴിഞ്ഞാല്‍ അടുപ്പത്ത് പാൻ വച്ച് ചൂടാക്കി ഇതില്‍ അല്‍പം എണ്ണ പകര്‍ന്ന് ചോറ് കൊണ്ട് തയ്യാറാക്കിയ കൂട്ടി കുറച്ചെടുത്ത് കൈ കൊണ്ട് പാനില്‍ വച്ച് പരത്തി വട്ടത്തിലാക്കി എടുക്കണം.
രണ്ട് വശവും എണ്ണ ചേര്‍ത്ത് നന്നായി വേവിച്ചെടുക്കാം. രുചികരമായ ബ്രേക്ക്ഫാസ്റ്റ് തയ്യാര്‍. അല്‍പം സ്പൈസിയായ ചമ്മന്തി, തൈര് എന്നിവയെല്ലാം ചേര്‍ത്ത് ചൂടോടെ തന്നെ ഇത് കഴിക്കാവുന്നതാണ്.
READ ALSO ഇഡ്ഡ്ലി സോഫ്റ്റല്ല എന്ന പരാതി വേണ്ട: ഇങ്ങനെ ചെയ്താൽ പൂവ് പോലുള്ള ഇഡ്‌ഡലി കിട്ടും
















