Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

കോവൂര്‍ കുഞ്ഞുമോനും യു. പ്രതിഭയും ഒന്നിക്കുന്നു

Web Desk by Web Desk
Feb 5, 2024, 02:03 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശാസ്താംകോട്ട കായല്‍ ശുദ്ധീകരിച്ചിട്ടേ കല്യാണം കഴിക്കൂവെന്ന് ശപഥമെടുത്ത കോവൂര്‍ കുഞ്ഞുമോനും കായംകുളം എംഎല്‍എ യു. പ്രതിഭയും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്നത് നവാഗത സംവിധായകന്‍ ശിവരാജിന്റെ കേപ്ടൗണ്‍ എന്ന സിനിമയിലൂടെയാണ്. 2016ലെ കടുത്ത വേനലില്‍ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകമായ ശാസ്താം കോട്ട തടാകം വറ്റി വരണ്ടതോടെ കൊല്ലം നഗരത്തിലേക്കുള്ള പമ്പിങ് നിര്‍ത്തി വച്ചിരുന്നു. ഇതുമൂലം കുടിവെള്ളം മുട്ടിയ ജനങ്ങള്‍ നട്ടം തിരിയുന്ന സാഹചര്യമുണ്ടായി.

.

ഈ സാഹചര്യമാണ് കേപ് ടൗണ്‍ എന്ന സിനിമയൊരുക്കാന്‍ നയിച്ച പ്രധാന ഘടകമെന്നാണ് സംവിധായകന്‍ ശിവരാജ് പറയുന്നത്. സിനിമയും രാഷ്ട്രീയവും ഒരേ തൂവല്‍പക്ഷികളായി മാറിയ കാലത്ത് കുഞ്ഞുമോനും പ്രതിഭയ്ക്കുമൊപ്പം വെള്ളിത്തിരയിലേക്ക് ജനപ്രതിനിധികള്‍ കൂട്ടത്തോടെ എത്തുകയാണ്. മന്ത്രി ചിഞ്ചു റാണി മുതല്‍ ജനപ്രതിനിധികളിലെ യഥാര്‍ഥ നടനായ മുകേഷ്, നൗഷാദ്, മുന്‍ എം.പി സോമപ്രസാദ്, ഡിസിസി കൊല്ലം മുന്‍ പ്രസിഡന്റ് ബിന്ദു കൃഷ്ണ, വൈസ് പ്രസിഡന്റ് സൂരജ് രവി, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. 

.

ഒരു നാടിന്റെ വേദന, ശരിയായ രീതിയില്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സിനിമാ നടന്‍മാരേക്കാള്‍ കൂടുതല്‍ ജനപ്രനിധികള്‍ക്കു കഴിയുമെന്ന് മനസ്സിലാക്കിയാണ് സംവിധായകന്‍ കാസ്റ്റിംഗ് നടത്തിയിരിക്കുന്നത്. അതുകൊണ്ടാണ് എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോനും യു പ്രതിഭയും സിനിമയിലെ പ്രധാനപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതും. 2016ല്‍ തുടങ്ങി 2024 അവസാനിക്കുന്ന കഥയാണ് കേപ് ടൗണിലേത്. സിനിമയിലെ ഒട്ടുമിക്ക സീനുകളും യഥാര്‍ത്ഥ സംഭവങ്ങള്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നതും. വെള്ളത്തിനു വെള്ളം തന്നെ വേണം. അതിനു പകരമായി ശാസ്ത്ര ലോകം മറ്റൊന്നും ഇത് വരെ കണ്ടെത്തിയിട്ടില്ല. പ്രാണ വായുവിനോളം വിലപ്പെട്ട സമ്പത്താണ് വെള്ളം. 2016ല്‍ നെല്‍സന്‍ ശൂരനാടിനെ പ്രധാന കഥാപാത്രമാക്കി 15 മിനിട്ടുള്ള ഷോട്ട് ഫിലിം ആയി ചിത്രീകരിച്ചിരുന്നു.

.

ഇതിനു ശേഷമാണ് ഈ വിഷയം സിനിമയാക്കാന്‍ തീരുമാനിച്ചതും, ജനപ്രതിനിധികളെ പ്രധാന നടന്‍മാരാക്കാന്‍ തയ്യാറായതും. പ്രകൃതി സംരക്ഷണം എന്നത്, പ്രകടന പത്രികയില്‍ മാത്രം ഒതുങ്ങുന്ന ഈ കാലത്ത് പ്രതിപക്ഷത്തിരിക്കുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും പ്രകൃതിയുടെ സംരക്ഷണത്തിനായി ജനങ്ങളോടൊപ്പം നില്‍ക്കുകയും ഭരണത്തില്‍ ഏറുമ്പോള്‍ പ്രകൃതിയെ നശിപ്പിക്കുന്ന വികസനങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന നാട്ടില്‍ പ്രകൃതിയുടെ സംരക്ഷണം അനിവാര്യമാണ് എന്ന് പുതുതലമുറയെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ ചിത്രം.

ReadAlso:

ഭരതനാട്യം മോഹിനിയാട്ടം ശേഷം: സൈജു കുറുപ്പിന്റെ ‘രാസലീല’

സൈജു കുറുപ്പിനെ നായകനാക്കി പി.എസ് അർജുൻ സംവിധാനം ചെയ്യുന്ന “സാക്ഷികൾ” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മലമുകളിൽ ആനന്ദ മുഹൂർത്തങ്ങളിലൂടെ രണ്ടു പെൺകുട്ടികൾ “തുടക്കം” പുതിയ പോസ്റ്റർ

ഷാജി കൈലാസിൻ്റെ വരവ് ജൂലൈ പതിനാറിന്

മിനി കൂപ്പറുമായി ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നു | dhyan-sreenivasan-arrives-with-a-mini-cooper

.

ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസ്സായ ഒരു തടാകം നാമാവശേഷമായി കൊണ്ടിരിക്കുമ്പോഴും അത് സംരക്ഷിക്കാന്‍ എന്ന പേരില്‍ നടക്കുന്ന അഴിമതിയും നിസ്സഹകരണവും കണ്ടു മടുത്ത് തടാകത്തിനെ സംരക്ഷിക്കാനായി ‘നമ്മുടെ കായല്‍ കൂട്ടായ്മ’ എന്ന പേരില്‍ ഇറങ്ങി തിരിച്ച ഒരു കൂട്ടം ചെറുപ്പക്കാര്‍. അവര്‍ക്ക് പിന്തുണയുമായി ‘കൊല്ലം നന്‍പന്‍സ്’ എന്ന് അറിയപ്പെടുന്ന വിജയ് ആരാധകരിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ മുന്നേറുന്നത്. തടാക സംരക്ഷണത്തിന്റെ പേരില്‍ നത്തിയ 36 കോടി രൂപയുടെ അഴിമതിയുടെ സത്യാവസ്ഥയും ഈ ചിത്രത്തിലൂടെ തുറന്നു കാട്ടുന്നുണ്ട്.

.

കേപ് ടൗണ്‍ സിനിമയുടെ ഓഡിയോ ലോഞ്ച് നടത്തിയത് വിജയ് മക്കള്‍ ഇയക്കം സെക്രട്ടറി ബുസ്സി. എന്‍. ആനന്ദാണ്. തിരുവനന്തപുരത്ത് വെച്ചു നടന്ന ഓഡിയോ ലോഞ്ചില്‍ നിയമസഭാ സമാജികരും പങ്കെടുത്തു. പുതുമുഖ സംഗീത സംവിധായകനായ ദിലീപ് ബാബു ഈണമിട്ട ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാഷിന്റെ മകന്‍ നവീന്‍ മാധവ്, എംഎല്‍എ യു. പ്രതിഭ, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം പ്രണവ് പ്രശാന്ത്, ദിലീപ് ബാബു, സൗമ്യ എം.എസ്. രാജന്‍ ഇരവിപുരം, വിനായക് വിജയന്‍, ഹരിലക്ഷ്മന്‍, ലക്ഷ്മി. എം. എന്നിവരാണ്. 

.

ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് ശ്യാം ഏനാത്ത്, സുജ തിലക രാജും ചേര്‍ന്നാണ്. സിനിമയിലെ കവിതകള്‍ എഴുതിയത് ജോഷ്വ ഭരണിക്കാവാണ്. കവിതാലാപനം കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും, ദില്‍പ് കുമാര്‍ ശാസ്താം കോട്ട എന്നിവരുമാണ്. ചിത്രം നിര്‍മ്മിക്കുന്നത് ദിലീപ്കുമാര്‍ ശാസ്താംകോട്ടയാണ്. ജനപ്രതിനിധികളോടൊപ്പം നെല്‍സന്‍ ശൂരനാട്, പുതുമുഖങ്ങളായ അഖില്‍ രാജ്, അനന്ദു പടിക്കല്‍, അനീഷ് മോഹന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. അനീഷ് മോഹന്‍, മനോജ് ജയിംസ് എന്നിവരാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Latest News

പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനയ്ക്കും വിതരണത്തിനുമുള്ള താല്‍ക്കാലിക നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ചലച്ചിത്ര വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി: മേഖലയിലെ വിഷയങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി പ്രഖ്യാപിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

കെ.എസ്.ആർ.ടി.സിയിൽ സമഗ്ര പരിഷ്കരണം: ഗതാഗത മേഖലയിൽ വൻ മാറ്റങ്ങളുമായി സർക്കാർ; മന്ത്രി സി.പി ജോൺ

മോട്ടോർ വാഹന വകുപ്പിൽ എം.വി.ഡി സേവാ കേന്ദ്രങ്ങൾ വരുന്നു

ജലഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടം; വാട്ടർ മെട്രോ മാതൃക കൂടുതൽ ജില്ലകളിലേക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies