മലയാള സിനിമയിലെ യുവ നായികനിരയിൽ ശ്രദ്ധനേടിയ നടിയാണ് സ്വാസിക വിജയ്. സീരിയൽ രംഗത്ത് വളരെ ശ്രദ്ധനേടി സിനിമയിലെത്തിയ നടിയാണ് സ്വാസിക. അടുത്തിടെയായിരുന്നു താരത്തിന്റെ കല്യാണം. മോഡലും ടെലിവിഷൻ താരവുമായ പ്രേം ജേക്കബാണ് സ്വാസികയുടെ വരൻ. തിരുവനന്തപുരത്ത് ബീച്ചിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
വിവാഹ ശേഷം തങ്ങളുടെ രസകരമായി വീഡിയോകളും മറ്റും സ്വാസിക ഷെയർ ചെയ്യാറുണ്ട്. അത്തരത്തിൽ നടി പങ്കുവച്ച പൂൾ പാർട്ടി വീഡിയോയും അതിന് വന്ന കമന്റുകളും മറുപടിയും ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.
സിനിമാ – സീരിയൽ താരങ്ങളും ഇരുവരുടെയും അടുത്ത സുഹൃത്തുക്കളുമാണ് പാർട്ടിയിൽ പങ്കെടുത്തത്. സ്വാസികയും പ്രേമും പൂളിനുള്ളിൽ ചുംബിക്കുന്നതും താരങ്ങൾ നൃത്തം ചെയ്യുന്നതും കാണാം. വീഡിയോ പങ്കുവച്ചതിന് പിന്നാലെ ചിലർ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ടായിരുന്നു. അവർക്ക് നല്ല മറുപടിയും സ്വാസിക നൽകിയിട്ടുണ്ട്.
‘വെള്ളമടി അനാശാസ്യം എല്ലാം ഒന്നിച്ചുള്ളൊരു പാക്കേജ്. ‘ എന്നാണ് ഒരാൾ കമന്റ് ഇട്ടത്. ഇതിന് ‘അതെ’ എന്ന് നടി മറുപടിയും നൽകിയിട്ടുണ്ട്. ‘ഇത് മെഗാ സീരിയൽ ആണോ തീർന്നില്ലെ’, ‘എത്ര നാളത്തേക്ക് ഉണ്ടാകും’ എന്നിങ്ങനെ നിരവധി വിമർശനങ്ങൾ വീഡിയോയ്‌ക്കെതിരെ ഉയരുന്നുണ്ട്. എന്നാൽ സ്വാസികയെ പിൻതുണച്ചും ആരാധകർ രംഗത്തെത്തുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















