ലണ്ടന്‍ ∙ ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന റേഞ്ച് റോവര്‍ വിൽപനയ്ക്ക്. 2016 മുതല്‍ ബക്കിങ്ഹാം കൊട്ടാരത്തിന്റെ ഭാഗമായിരുന്ന റോയര്‍ ബ്ലൂ നിറമുള്ള കാര്‍ ആണ് വില്പനയ്ക്ക് വെച്ചത്. 2018 വരെ എലിസബത്ത് രാജ്ഞി ഈ കാറിൽ പൊതു ഇടങ്ങളിൽ സഞ്ചരിച്ചിരുന്നു. സറെയിലെ ബ്രാംലി മോട്ടോർ കാർസിന്റെ കൈവശമുള്ള കാറിന് 379,850 (ഏകദേശം നാല് കോടി രൂപ) പൗണ്ടാണ് വില നിശ്ചയിച്ചിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലും വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിലും കാറിന്റെ വിവിധ ചിത്രങ്ങള്‍ ബ്രാംലി മോട്ടോർ കാർസ് പങ്കുവെച്ചിട്ടുണ്ട്. മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും ഭാര്യ മിഷേല്‍ ഒബാമയുടെയും ബ്രിട്ടന്‍ സന്ദര്‍ശവേളയില്‍ ഇരുവരും ഈ കാറില്‍ യാത്ര ചെയ്യുന്ന ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു.
രാജ്ഞിയുടെ ഉപയോഗത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ റേഞ്ച് റോവറില്‍ രഹസ്യ ലൈറ്റ് സംവിധാനം, പൊലീസ് എമര്‍ജന്‍സി ലൈറ്റിങ്, വാഹനത്തിലേക്ക് കയറുന്നത് എളുപ്പമാക്കുന്നതിനുള്ള സംവിധാനം എന്നിവയെല്ലാം ഉണ്ട്. വാഹനത്തിൽ കയറുന്നതും ഇറങ്ങുന്നതും എളുപ്പമാക്കുന്ന അധിക ഗ്രാബ് ഹാന്‍ഡിലുകള്‍ ഇതിന്റെ പ്രത്യേകതയാണ്.