കുറഞ്ഞ ചേരുവകള്‍ കൊണ്ട് എളുപ്പത്തിലുണ്ടാക്കാവുന്ന വിഭവമാണ് കാരമല്‍ കസ്റ്റാര്‍ഡ്. കുട്ടികള്‍ക്ക് ഏറെയിഷ്ടപ്പെടുന്നൊരു വിഭവം കൂടിയാണിത്. അതിഥികള്‍ക്ക് നല്‍കാനും ഈ കസ്റ്റാര്‍ഡ് വളരെ നല്ലതാണ്.
ആവശ്യമായ ചേരുവകൾ
പാല്‍ -2 കപ്പ്
വെളളം -2 1/2 കപ്പ്
വനില എസ്സന്‍സ്-1 ടീസ്പൂണ്‍
പഞ്ചസാര- 3/4 കപ്പ്
കസ്റ്റാര്‍ഡ് പൗഡര്‍-3 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
1. ഒരു പാൻ ചൂടാക്കിയതിനു ശേഷം അതിലേയ്ക്ക് 3 ടീസ്പൂൺ പഞ്ചസാരയും 1 ടീസ്പൂൺ വെള്ളവും ചേർക്കുക.
പഞ്ചസാര ഉരുകുന്നത് വരെ 8-10 മിനിറ്റ് ഇളക്കരുത്. പഞ്ചസാര കുമിളയാകാൻ തുടങ്ങുമ്പോൾ ഇളക്കി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ചൂടിൽ നിന്ന് മാറ്റുക.
ഒരു പാത്രത്തിലേക്ക് മാറ്റി പാത്രം വട്ടത്തിൽ കറക്കി കാരമൽ പരത്തുക.
2. അര കപ്പ് തണുത്ത പാല്‍ എടുത്ത് ഇതില്‍ കസ്റ്റാര്‍ഡ് പൗഡര്‍ ചേര്‍ത്തിളക്കുക. ബാക്കി പാലില്‍ കാല്‍ കപ്പ് പഞ്ചസാര ചേര്‍ത്തിളക്കി തിളപ്പിയ്ക്കുക.
തിളച്ചു വരുമ്പോള്‍ ക്‌സറ്റാര്‍ഡ് പൗഡര്‍ ചേര്‍ത്തിളക്കുക. ഇത് കട്ടിയാകാതെ ഇളക്കിക്കൊണ്ടിരിയ്ക്കണം. ഇതിലേയ്ക്ക് വാനില എസന്‍സ് ചേര്‍ക്കുക.
ശേഷം ഇത് കരാമലൈസ് ചെയ്ത ബൗളിനു മുകളില്‍ ഒഴിയ്ക്കുക. ഇത് റെഫ്രിജറേറ്ററില്‍ വച്ചു തണുപ്പിയ്ക്കണം. എടുക്കുന്നതിനു മുന്‍പ് കത്തി കൊണ്ട് ബൗളിന്റെ വശങ്ങളില്‍ നിന്നും കസ്റ്റാര്‍ഡ് വേര്‍പെടുത്തുക.
രുചികരമായ കരമൽ കസ്റ്റാര്‍ഡ് തയ്യാർ
















