ദുബൈ: എമിറേറ്റിലെ അൽഅവീർ ജയിലിൽ കഴിയുന്ന തടവുകാർക്കുവേണ്ടി ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നു. തടവുകാർക്കുവേണ്ടി വിവിധ കായികപരിപാടികൾ ഒരുക്കിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഫുട്ബാൾ മത്സരം ഒരുക്കുന്നത്. ഏപ്രിൽ ഏഴു മുതൽ മേയ് 31വരെ നടക്കുന്ന മത്സരത്തിൽ ആറു ടീമുകളാണ് മാറ്റുരക്കുക. മത്സരത്തിൽ പങ്കെടുക്കുന്ന ടീമംഗങ്ങൾ ഇതിനകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ദുബൈ സ്പോർട്സ് കൗൺസിലും (ഡി.എസ്.സി) ദുബൈ പൊലീസും സഹകരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ആളുകളെ അവരുടെ ജയിലിൽ കഴിയുന്നതിനപ്പുറം ജീവിതത്തിനായി സജ്ജരാക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് ദുബൈ പൊലീസിലെ ശിക്ഷ, തിരുത്തൽ സ്ഥാപനങ്ങളുടെ ജനറൽ ഡിപ്പാർട്മെൻറ് ഡയറക്ടർ ബ്രി. മർവാൻ അബ്ദുൾ കരീം ജുൽഫർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















