അവൽ വിളയിച്ചത്
നാലുമണി പലഹാരത്തിന്റെ സ്വാദിൽ മുൻപന്തിയിൽ നിൽക്കുന്ന പലഹാരമാണ് അവൽ വിളയിച്ചത്. നൊസ്റ്റാൾജിയ പേറുന്ന വിഭവം. ആരോഗ്യകരമായ ഒരു ലഘുഭക്ഷണമാണിത്.
ആവശ്യമായ ചേരുവകൾ
അവൽ – 3 കപ്പ്
ശർക്കര- പൊടിച്ചത്- 1 1/2
തേങ്ങ ചിരകിയത്- 1 1/2 കപ്പ്
വറുത്ത കശുവണ്ടിപ്പരിപ്പ്- കുറച്ച്
ഉണക്കമുന്തിരി- 15
ഏലക്ക പൊടി- 1/2 ടീസ്പൂൺ
ഉണങ്ങിയ ഇഞ്ചി പൊടി- 1/8 ടീസ്പൂൺ
നെയ്യ്- 3 -4 ടീസ്പൂൺ
Read also: പുട്ട് കഴിച്ച് മടുത്തോ? എങ്കിൽ ഇങ്ങനെയൊരു പരീക്ഷണം ആയാലോ…
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ ശർക്കരയും ഒരു കപ്പ് വെള്ളവും ചേർത്ത് ശർക്കര അലിയുന്നത് വരെ തിളപ്പിക്കുക.
ഒരു പാനിൽ പകുതി നെയ്യ് ചൂടാക്കുക. കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേർത്ത് വഴറ്റി മാറ്റിവെക്കുക. പാനിലേക്ക് ശർക്കര പാനി ഒഴിച്ച് അത് തിളപ്പിക്കുക. ഇതിലേക്ക് തേങ്ങ, ഏലക്കാപ്പൊടി, ഉണങ്ങിയ ഇഞ്ചിപ്പൊടി എന്നിവ ചേർക്കുക. ഇടയ്ക്ക് ഇളക്കുക, കട്ടിയാകുമ്പോൾ അവൽ ചേർക്കുക. നന്നായി ഇളക്കുക. വറുത്ത കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, നെയ്യ് എന്നിവ ചേർക്കുക. നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റുക. . ചൂടറിയതിനു ശേഷം ചായയോടൊപ്പം കഴിക്കാം.
ഇത് 3-4 ആഴ്ച വരെ എയർടൈറ്റ് കണ്ടെയ്നറുകളിൽ സൂക്ഷിക്കാം.
















