അബഹ: ഐ.സി.എഫ് ഇൻറർനാഷനൽ തലത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവത്കരണത്തിനുള്ള ഹെൽത്തോറിയം മെഡികോണിൽ ‘പ്രഷർ, ഷുഗർ കിഡ്നി രോഗവും പരിഹാരവും’ എന്ന വിഷയത്തിൽ ഖമീസ് മുശൈത്ത് സെക്ടർ കമ്മിറ്റി ആരോഗ്യ പഠനക്ലാസ് സംഘടിപ്പിച്ചു.
ഖമീസ് മുശൈത്ത് ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ശിഫ ഖമീസ് മാനേജർ ജലീൽ കാവന്നൂർ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് പ്രൊവിഷൻ പ്രസിഡൻറ് മഹ്മൂദ് സഖാഫി അധ്യക്ഷത വഹിച്ചു. ഡോ. ബിനുകുമാർ ക്ലാസ് നയിച്ചു. ബഷീർ മുന്നിയൂർ, സിറാജ് വയനാട്, മുജീബ് എള്ളുവിള, ഡോ. മുഹസിൻ, ഷൗക്കത്തലി ആലത്തൂർ, റസാഖ് കിണാശ്ശേരി എന്നിവർ സംസാരിച്ചു. റഹ്മത്തുല്ല പട്ടിക്കാട് സ്വാഗതവും അബ്ദുൽ ഖാദർ മുസ്ലിയാർ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

















