2019-നും 2023-നും ഇടയിൽ ഇംഗ്ലണ്ടിലെ 30-ലധികം മാനസികാരോഗ്യ ട്രസ്റ്റുകളിലായി രോഗികളും ജീവനക്കാരും ഉൾപ്പെട്ട ഏകദേശം 20,000 ത്തിലധികം പേരാണ് ലൈംഗികമായി ആക്രമിക്കപ്പെട്ടത്.
ക്രിമിനൽ നിയമപ്രകാരം, ഒരു വ്യക്തി, മറ്റൊരു വ്യക്തിയുടെ പൂർണ സമ്മതത്തോടെയല്ലാതെ നടത്തുന്ന ലൈംഗികമായ സമ്പർക്കത്തെയാണ് ബലാത്സംഗം അഥവാ റേപ്പ് (Rape) എന്ന് പറയുന്നത്. ബലം പ്രയോഗിച്ചോ ഭയപ്പെടുത്തിയോ നടത്തുന്ന ലൈംഗിക കീഴ്പ്പെടുത്തലുകളെല്ലാം ബലാത്സംഗം ആണെന്ന് പറയാം. ലൈംഗികമായ ആക്രമണങ്ങളേയും, മറ്റ് സമ്മതമില്ലാതെയുള്ള ലൈംഗിക അതിക്രമങ്ങളെയും ബലാത്സംഗമായി കണക്കാക്കുന്നു. വിവാഹബന്ധത്തിന് ഉള്ളിലായാലും ധാരാളം ബലാത്സംഗങ്ങൾ നടക്കുന്നു എന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
2023 ജനുവരി മുതൽ ഓഗസ്റ്റ് വരെ ഏകദേശം 4,000 ലൈംഗിക അക്രമങ്ങൾ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട് 2019 ലും 2020 ലും ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ കണക്കുകളാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്. 50-ലധികം പരാതികൾ ഈ പശ്‌നത്തിൽ മൂലം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൾ കണ്ടെത്താനായത്.
2019-നും 2023-നും ഇടയിൽ 20-ലധികം ട്രസ്റ്റുകളിലായി സ്ത്രീകൾ ഉൾപ്പടെ നിരവധിപേർ ആക്രമിക്കപ്പെട്ടു. 800 ലധികം കേസുകൾ ഈ കാലത്തിനിടയിൽ നടന്നിട്ടുണ്ടെങ്കിലും പോലീസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് 95 കേസുകൾ മാത്രമാണ്.
ഇത് ദേശീയത മുഴുവൻ ബാധിക്കുന്ന പ്രശ്നമാണെന്നാണ് കമ്മീഷണർ ഡാം വെരാ ബെയർഡ് അഭിപ്രായപ്പെട്ടത്.
12 വർഷത്തിലേറെയായി, എൻഎച്ച്എസ് സൈക്യാട്രിക് കെയറിൽ നിന്നും നിരന്തരമായി പരാതികൾ ഉയർന്നു വരുന്നുണ്ട്.
ഇത്രയും ലൈംഗിക ആക്രമങ്ങൾ എൻഎച്ച്എസിൽ നടന്നുവെന്നതെന്നെ അതിശയിപ്പിക്കുന്നു, ഒപ്പം അപമാനപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് ലേബറിൻ്റെ ഷാഡോ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞത്. ഗവണ്മെന്റ് ഇത്തരത്തിലുള്ള പ്രവർത്തികൾക്കെതിരെ കര്ശനമായ നടപടി എടുക്കണം, ഒപ്പം മിക്സഡ് വാർഡുകൾ നിർത്തണമെന്നും വെസ് സ്ട്രീറ്റിംഗ് കൂട്ടിച്ചേർത്തു
NHS ഇംഗ്ലണ്ട് എല്ലാ ട്രസ്റ്റുകളോടും പ്രാദേശിക ആരോഗ്യ സംവിധാനങ്ങളോടും ഗാർഹിക പീഡനം, ലൈംഗിക അതിക്രമങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ നിയമപരമായി പോരാടാനുവുള്ള സഹായങ്ങൾ ചൈയ്യാമെന്നു വാഗ്‌ദാനം നൽകിയിരിക്കുകയാണ്
മുൻ ബ്രിട്ടീഷ് യുവ നീന്തൽ താരം അലക്‌സിസ് ക്വിൻ-ൻ്റെ അനുഭവം പങ്കിട്ടതിനെ തുടർന്നാണ് NHS ഇംഗ്ലണ്ടിൽ കാര്യമായ അന്വേഷങ്ങൾക്ക് തുടക്കമിട്ടത്.
2012 അലക്‌സിസ് ക്വിൻ എൻഎച്ച്എസിൽ ട്രീറ്റ്‌മെന്റ് ലഭിക്കുന്നതിനായി സമീപിച്ചു . അലക്സിസി ന്റെ സഹോദരന്റെ മരണമായിരുന്നു ഇവിടേക്കുള്ള വരവിനു വഴിയൊരുക്കിയത്. അവർ ഒരു അദ്ധ്യാപിക കൂടിയായിരുന്നു.
2013 ലെ ക്രിസ്മസ് ദിനത്തിൽ അലക്സിസിനു നൽകിയത് പുരുഷ വാർഡ് ആയിരുന്നു. അവിടെ വച്ച് പേഷ്യന്റായ ഒരു പുരുഷൻ ഉപദ്രവിച്ചതായി അവർ വെളിപ്പടുത്തിയിട്ടുണ്ട്. പിന്നീട് 2014-ൽ, കെൻ്റിലെ സെൻ്റ് മാർട്ടിൻസ് ഹോസ്പിറ്റലിലെക്കു അലക്‌സിസ് ക്വിൻ ചികിത്സയ്ക്കായി മാറി. അതിനു ശേഷം പരാതി നൽകുകയും ചെയ്തു.
അലക്‌സിസിന്റെ ‘അമ്മ ലിന്ഡയുടെ മൊഴി പറയുന്നത് പോലീസ് ഒരിക്കലും അവർ നൽകിയ പരാതിയെ ഗൗരവമായി എടുത്തിട്ടില്ല എന്നാണ്. അതിനാൽ തന്നെ ക്രിമിനൽസ് ഇപ്പോഴും ശിക്ഷിക്കപ്പെടാതെ നടക്കുന്നുവെന്നും ലിൻഡ കൂട്ടി ചേർത്തു.
ഓട്ടിസം പേഷ്യന്റായ റിവ്ക ഗ്രാൻ്റ് പറയുന്നത് ചികിത്സ സമയത്ത് അവർക്ക് മിക്സഡ് വാർഡിൽ പോകേണ്ടി വന്നുവെന്നും അവിടെ നിന്നും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നുമാണ്.
34 കാരനായ നിയമ വിദ്യാർത്ഥി ലൈംഗികമായി ആക്രമിക്കപ്പെട്ടു. അവിടുത്തെ സ്റ്റാഫ് അദ്ദേഹത്തെ അക്രമിച്ചുവെന്നും , ശേഷം മറ്റാരോടും പറയരുതെന്ന് ഭീക്ഷണിപ്പെടുത്തിയതായും റിപ്പോർട്ട് പറയുന്നു
റിവ്ക താൻ ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്ന് ജീവനക്കാരോട് പരാതിപ്പെട്ടിട്ടും മിസ്ഡ് വാർഡിൽ നിന്നും മാറ്റിയില്ലയെന്നും അനുഭവം പങ്കു വച്ചിട്ടുണ്ട്. റിവ്കയുടെ പരാതിയെ തുടർന്ന് പോലീസ് കസ് എടുക്കയും 2017 ൽ അയാൾ ശിക്ഷിക്കപ്പെടുകയും ചെയ്തു.
സ്റ്റെഫാനി ട്യൂട്ടി എന്ന യുവതി ചെറുപ്പകാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെടുത്തിരുന്നു. ഈ സംഭവത്തിന്റെ ട്രോമയ്ക്കെതിരെ ചികിത്സയ്ക്ക് വേണ്ടിയാണു അവർ എൻഎച്ച്എസിൽ എത്തുന്നത്. എന്നാൽ അവിടെ നിന്നും തൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് അവർ റിപ്പോർട്ട് ചെയ്തു.
എസ്സെക്‌സ് പാർട്‌ണർഷിപ്പ് യൂണിവേഴ്‌സിറ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൻ്റെ കീഴിലായിരിക്കെ, അഞ്ച് മാസത്തിനിടെ ഒരു പുരുഷ സ്റ്റാഫിൽ നിന്ന് തനിക്ക് ആവർത്തിച്ചുള്ള ലൈംഗികാതിക്രമം നേരിടേണ്ടി വന്നതായി 28 കാരിയായ രണ്ട് കുട്ടികളുടെ അമ്മ പറഞ്ഞു. പോലീസിൽ പരാതി കൊടുത്തതിനു രണ്ടു വർഷത്തിന് ശേഷവും നീതി ലഭിച്ചില്ല.
രണ്ട് വർഷത്തെ അന്വേഷണത്തിന് ശേഷം, ശിക്ഷിക്കപ്പെടാനുള്ള സാധ്യത കുറവായതിനാൽ തൻ്റെ കേസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് 2017 ൽ പോലീസ് തന്നോട് പറഞ്ഞതായി അവർ പറഞ്ഞു.
നിരന്തരമായി നടന്നു കൊണ്ടിരുന്ന ലൈംഗിക ആക്രമങ്ങൾക്കെതിരെ പരാതി നൽകിയാലും , വേണ്ടവിധം നടപടി എടുക്കാൻ അധികാരികൾ മുതിർന്നിട്ടില്ല. ഒരു വര്ഷം നൂറോളം കേസുകളാണ് അവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വിഷാദമനുഭവിക്കുന്നവരും, റേപ്പ് ചൈയ്യപ്പെട്ടിട്ടുള്ളവരും അതിൽ നിന്നും ചികിത്സതേടി എത്തുമ്പോൾ അവർ അവിടെ വീണ്ടും, വീണ്ടും പീഡിപ്പിക്കപ്പെടുകയും, അവർക്ക് വീണ്ടും നീതി നിഷേധിക്കുകയും ചെയ്യുന്നു.