ദുബൈ: 39 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന യു.എ.ഇ മുട്ടനൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി (എം.എം.ജെ.സി) മുൻ പ്രസിഡന്റും നിലവിൽ ഉപദേശകസമിതി അംഗവുമായ കെ.പി. കുഞ്ഞിബാവക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. എം.എം.ജെ.സി പ്രസിഡന്റ് എൻ.പി. ഫൈസൽ ജമാൽ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സി.പി. കുഞ്ഞി മൂസ്സ ഉദ്ഘാടനം ചെയ്തു. പോണ്ടത്ത് ഉണ്ണി, ടി. ഷാഫി, എം.കെ. യാസിർ, സി.കെ. മുർഷിദ്, കെ.സി. അർസൽ, എൻ.പി. അനസ്, എസ്. സാലി, കെ.വി. ശിഹാബ്, കെ.സി. റസാഖ്, സി.പി. ഗഫൂർ , കെ.പി. ഇർഷാദ്, പി. കാസിം, കെ.വി. ഷംസു, സി.വി. അലി അഷ്കർ, വി.പി. സലാം, ഇഴ അഫ്സർ എന്നിവർ സംസാരിച്ചു. പി.പി. അൽ അമീൻ പ്രാർഥന നടത്തി. സെക്രട്ടറി ടി.സി. റിയാസ് സ്വാഗതവും ട്രഷറർ കെ.പി. ഫൈസൽ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















