കോട്ടയത്തു നിന്നും 60 കി.മീ അകലെയായി യാത്രികരുടെ പ്രിയപ്പെട്ട ഇടമാണ് ഇലവീഴാ പൂഞ്ചിറ. മലയോര വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാപ്പൂഞ്ചിറ. മലകളായ മണക്കുന്ന്, കടയത്തൂർ മല, തോണിപ്പാറ എന്നിവയിലുള്ള മനോഹരമായ ഇടമാണ് പൂഞ്ചിറ
ആയിരക്കണക്കിന് ഏക്കര്‍ പരന്നു കിടക്കുന്ന താഴ്വരയ്ക്ക് 3200 അടി വരെ ഉയരമുള്ളതായി കണക്കാക്കപ്പെടുന്നു. പ്രകൃതി ഭംഗി ആസ്വദിക്കാൻ ഇതിൽ കവിഞ്ഞു മറ്റൊരു ഇടമില്ലൊരുന്ന ചിലപ്പോഴൊക്കെ തോന്നി പോകും.
ഈ പ്രദേശത്ത് വൃക്ഷങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ പൂഞ്ചിറയില്‍ ഇലകള്‍ വീഴാത്തതിനാലാകാം ഇലവീഴാപ്പൂഞ്ചിറ എന്ന പേര് വന്നത്. ഭൂമിയിലെ ഏറ്റവും നല്ല ഉദയം കാണണമെങ്കിൽ ഇവിടേക്ക് വന്നാൽ മതിയാകും. കാരണം പ്രകൃതിയിൽ ചുറ്റപ്പെട്ട ഇടം, തണുപ്പ് വീശുന്ന കാറ്റ് പതിയെ വെളിച്ചം പങ്കിടുന്ന സൂര്യൻ. അവിടുത്തെ സൂര്യോദയം കണ്ടു തന്നെ അനുഭവിക്കണം
read also കണ്ണീരു പോലെ തെളിഞ്ഞ വെള്ളം: ലോകത്തിന്റെ അത്ഭുതം
ഇലവീഴാപൂഞ്ചിറ എന്ന പേര് മഹാഭാരത കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. പാണ്ഡവരുടെ വനവാസക്കാലത്ത് അവർ ഈ സ്ഥലത്ത് വസിച്ചതായി പറയപ്പെടുന്നു. ഭീമസേനൻ പഞ്ചാലിക്കായി നിർമ്മിച്ച ഒരു ചിറ(കുളം) ഇന്നും ഇവിടെ ക്ഷേത്രത്തിന് സമീപമായി കാണാം. ഇല വീഴില്ലാ എന്ന് വിശ്വസിക്കുന്ന ഈ ചിറയുള്ള ഈ ഭാഗത്തിന് കാലക്രമത്തിൽ ഇലവീഴാപുഞ്ചിറ എന്ന് പേരായി.
ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും 20 കിലോമീറ്റർ യാത്രയാണ് ഇവിടേക്ക്. തൊടുപുഴയില്‍ നിന്നും മൂലമറ്റം ഭാഗത്തേയ്ക് സഞ്ചരിച്ച് കാഞ്ഞാർ ഗ്രാമത്തിലെത്തി, അവിടെനിന്നും വലത്തോട്ട് 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലെത്താം. ഇവിടെ നിന്നും ജീപ്പുകളുണ്ട്. ഏകദേശം അറുന്നൂറ് രൂപ വരും ചാര്‍ജ്. പാലായിൽ നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് എത്തിച്ചേരാവുന്നതാണ്. കോട്ടയത്തു നിന്നും 55 കിലോമീറ്റർ അകലെയാണ് ഇലവീഴാപൂഞ്ചിറ.
ഉദയാസ്തമനങ്ങള്‍ കാണാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇലവീഴാപൂഞ്ചിറ. കേരളത്തിൽ ആദ്യം ഇടിമിന്നൽ പതിക്കുന്ന ഇടങ്ങളിൽ ഒന്നുകൂടിയാണ് ഇവിടം. മലമുകളിലെ കാഴ്ചകളുടെ മനോഹാരിതയില്‍ മയങ്ങി നിൽക്കുമ്പോൾ പലപ്പോഴും അപ്രതീക്ഷിതമായാകും മിന്നലിന്‍റെ വരവ്. ഇതുമൂലമുള്ള അപകടം ഒഴിവാക്കാന്‍ ഇപ്പോൾ അധിക നേരം ഇവിടെ ചിലവിടുന്നതിൽ നിയന്ത്രണമുണ്ട്.
ഇലവീഴാപൂഞ്ചിറയില്‍ നിന്നും നോക്കിയാല്‍ അൽപം ദൂരെയായി ഇല്ലിക്കൽ കല്ല് കാണാം. ഇവിടേക്ക് നടന്നു പോകാൻ ഒരൊറ്റയടി പാതയുണ്ട്. നരകപ്പാലമെന്നാണ് ഇതിന്‍റെ പേര്. ഇതിലൂടെ നടക്കുമ്പോള്‍ കാൽ തെറ്റി താഴേക്ക് പതിച്ച് അപകടം പതിവായതോടെ അങ്ങോട്ടേക്കുള്ള പ്രവേശനം പൂർണമായും നിർത്തി വെച്ചിരിക്കുകയാണ്.
ഈ പ്രദേശത്തെ ഒരു ട്രക്കിങ് കേന്ദ്രമായി ഡി.റ്റി.പി.സി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. 15 പേർക്ക് വരെ താമസസൗകര്യമുള്ള ഒരു ഡോർമെറ്ററി ഡി.റ്റി.പി.സി ഇവിടെ നിർമിച്ചിട്ടുണ്ട്.
read more 2024 ൽ ട്രിപ്പടിക്കാൻ ഇതാ കിടിലം ട്രെക്കിങ്ങ് സ്ഥലങ്ങൾ