കുവൈത്ത്സിറ്റി: റിപ്പബ്ലിക് ദിനം ഗാന്ധി സ്മൃതി കുവൈത്ത് ദേശീയ പതാക ഉയർത്തിയും മധുരം നൽകിയും ആഘോഷിച്ചു. പ്രസിഡന്റ് പ്രചോദ് ഉണ്ണി അധ്യക്ഷത വഹിച്ചു. ഹമീദ് കേളോത്ത് റിപ്പബ്ലിക് സന്ദേശം നൽകി.
ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതര മൂല്യങ്ങൾക്കും വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അതിനാൽ പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും സന്ദേശത്തിൽ ഓർമിപ്പിച്ചു. ടോം ജോർജ്, ലാക് ജോസ്, റൊമാനസ് പെയ്റ്റൻ, ബിജു അലക്സാണ്ടർ, പോളി അഗസ്റ്റിൻ, ഷീബ പെയ്റ്റൻ, ബിനീത ടോം എന്നിവർ ആശംസകൾ നേർന്നു. പുതുവർഷത്തെ മെംബർഷിപ്പ് ഫോം ഷംസി ഷാംസ്, സക്കറിയ ടി സൈമൺ എന്നിവർക്ക് നൽകി രക്ഷാധികാരി റെജി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. മധു മാഹി സ്വാഗതവും, അഖിലേഷ് മാലൂർ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















