ആർക്കിയോളജിക്കൽ സർവ്വേ {എ എസ് ഐ} പ്രകാരം, പള്ളി നിർമ്മിക്കുന്നതിന് മുൻപ് അവിടെ ക്ഷേത്രം ഉണ്ടായിരുന്നു എന്നതാണ്. തർക്കഭൂമിയായി പതുക്കെ ഗ്യാൻവ്യാപി പള്ളിയും മാറുന്നു. നിലവിലുള്ള ക്ഷേത്ര ഘടന ഉപയോഗിച്ചു കൊണ്ടാണോ പള്ളി നിർമ്മിച്ചതെന്ന ചോദ്യം തർക്ക ഭൂമിയിലെ പ്രധാന വിഷയമായിരുന്നു.
ഗ്യാന്‍വാപി മസ്ജിദ് കേസില്‍ (gyanvapi mosque case) മുസ്ലീം പക്ഷത്തിന്റെ ഹര്‍ജി വാരണാസി ജില്ലാ കോടതി (varanasi district court) തള്ളി. അതേസമയം ആരാധനാസ്വാതന്ത്ര്യമുണ്ടെന്ന് കാട്ടി ഹിന്ദു വിഭാഗം നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. സെപ്റ്റംബര്‍ 22നാണ് കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത്. ഹിന്ദുമത വിശ്വാസികളായ സ്ത്രീകള്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് വിധി വന്നിരിക്കുന്നത് .
കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് വളപ്പില്‍ ആരാധനയ്ക്കുള്ള അവകാശം ആവശ്യപ്പെട്ട് അഞ്ച് ഹൈന്ദവ സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. മസ്ജിദിന്റെ നിയന്ത്രണമുള്ള അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി (AIMC) ആണ് ഹര്‍ജി സമര്‍പ്പിച്ചത്.
839 പേജുകളുള്ള ഗ്യാൻവ്യാപി റിപ്പോർട്ട് ഇതുവരെ ആക്‌സസ് ചെയ്യാനായിട്ടില്ല. ഒരിടത്തും റിപ്പോർട്ടിന്റെ പതിപ്പ് ലഭ്യമല്ല. പൂർണ്ണമായ റിപ്പോർട്ടിൽ നിന്നുള്ള ചില ഭാഗങ്ങൾ പ്രകാരം, പള്ളിക്ക് മുൻപായി അവിടെ ഒരു ക്ഷേത്രം ഉണ്ടെന്ന് സ്ഥാപിക്കുന്നുണ്ട്. ശാസ്‌ത്രീയ സർവേ, വാസ്‌തുവിദ്യാ, കരകൗശലവസ്തുക്കൾ, ലിഖിതങ്ങൾ, കല, ശിൽപങ്ങൾ എന്നിവ മുൻനിർത്തിയുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് എഎസ്ഐ പറഞ്ഞു.
നിലവിൽ പള്ളിയിൽ ഉപയോഗിച്ചിരിക്കുന്ന ആർക്കിറ്റെക്ക്ച്ചറുകളാണ് പഠനത്തിന്റെ പ്രധാനപ്പെട്ട റിസോഴ്സ്സ്. അതിനായി അവർ തെരഞ്ഞെടുത്തത് സെൻട്രൽ ചേമ്പറും, പള്ളിയുടെ പ്രധാനപ്പെട്ട കവാടവുമാണ്. സർവ്വേയിൽ ഇവിടെ നിലനിൽക്കുന്ന തൂണുകൾ പുനരുപയോഗപ്പെടുത്തിയതായി കണ്ടെത്തി.
പള്ളിയിലെ പടിഞ്ഞാറുള്ള മതിൽ മുൻപുണ്ടായിരുന്ന ക്ഷേത്രത്തിന്റേതാണെന്നും റിപ്പോർട്ട് പറയുന്നുണ്ട്. കല്ലുകൾ കൊണ്ട് നിർമ്മിച്ചതും തിരശ്ചീന മോൾഡിംഗുകൾ കൊണ്ട് അലങ്കരിച്ചതുമാണ് ഈ മതിൽ. ഭിത്തിയിൽ ഘടിപ്പിച്ചിരിക്കുന്ന സെൻട്രൽ ചേമ്പർ ഇപ്പോഴും പഴയ ഘടന തന്നെയാണ് തുടരുന്നത് .
നിലവിലുള്ള മസ്ജിദിൽ ഉപയോഗിച്ചിരുന്ന തൂണുകളും പൈലസ്റ്ററുകളും ക്ഷേത്രത്തിന്റേതായിരുന്നു. അവയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മസ്ജിദിൻ്റെ ഇടനാഴിയിലെ തൂണുകളുടെയും പൈലസ്റ്ററുകളുടെയും ഘടന പരിശോധിക്കുമ്പോൾ അറിയാൻ കഴിയുന്നത് “യഥാർത്ഥത്തിൽ അവ മുമ്പുണ്ടായിരുന്ന ഹിന്ദു ക്ഷേത്രത്തിൻ്റെ ഭാഗമായിരുന്നുവെന്ന് സൂചിപ്പിക്കുന്നു”,എന്ന് എഎസ്ഐ പറഞ്ഞു.
“നിലവിലുള്ള ഘടനയിൽ അവയുടെ പുനരുപയോഗത്തിനായി, താമര പതക്കത്തിൻ്റെ ഇരുവശത്തും കൊത്തിയുണ്ടാക്കിയ വയല രൂപങ്ങൾ വികൃതമാക്കുകയും കോണുകളിൽ നിന്ന് കല്ല് നീക്കം ചെയ്ത ശേഷം ആ സ്ഥലം പുഷ്പ രൂപകൽപ്പന കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പടിഞ്ഞാറൻ അറയുടെ വടക്കും തെക്കും ഭിത്തിയിൽ യഥാർത്ഥ സ്ഥാനത്ത് ഇപ്പോഴും നിലനിൽക്കുന്ന സമാനമായ രണ്ട് പൈലസ്റ്ററുകൾ ഈ പഠനത്തെ പിന്തുണയ്ക്കുന്നതിനുള്ള തെളിവാണ്.
മറ്റൊരു സാധ്യത സർവ്വേ പറയുന്നത് ലിഖിതങ്ങളെ കുറിച്ചാണ് അവിടെ ലനിൽക്കുന്ന ലിഖിതങ്ങൾ മുമ്പ് നിലനിന്നിരുന്ന ഹിന്ദു ക്ഷേത്രങ്ങളിലെ കല്ലുകളിലെ ലിഖിതങ്ങളാണ്. ദേവനാഗരി, ഗ്രന്ഥ, തെലുങ്ക്, കന്നഡ ലിപികളിലുള്ള ലിഖിതങ്ങളും. ഇവ പുനര്നിര്മ്മാണത്തിന്റെ ഭാഗമായി പുനരുപയോഗിച്ചതാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഈ ലിഖിതങ്ങളിൽ നിന്നും ജനാർദ്ദന, രുദ്ര, ഉമേശ്വര തുടങ്ങിയ മൂന്ന് ദൈവങ്ങളുടെ പേരുകൾ കണ്ടെത്തിയിട്ടുണ്ട്
ക്ഷേത്രത്തിന് ഒരു വലിയ മധ്യ അറയും വടക്ക്, തെക്ക് കിഴക്ക്, പടിഞ്ഞാറ് എന്നിവിടങ്ങളിൽ ഒരു അറയും ഉണ്ടെന്ന് എഎസ്ഐ റിപ്പോർട്ട് പറയുന്നു. വടക്ക്, തെക്ക്, പടിഞ്ഞാറ് എന്നീ മൂന്ന് അറകളുടെ ബാക്കിഭാഗങ്ങൾ ഇപ്പോഴും നിലവിലുണ്ട്, എന്നാൽ കിഴക്കെ അറയിൽ കൂടുതൽ ഭൗതികമായി കണ്ടെത്താൻ കഴിയില്ല, കാരണം പ്രദേശം സ്റ്റോൺ ഫ്ലോറിംഗുള്ള ഒരു പ്ലാറ്റ്‌ഫോമിന് കീഴിലാണ്.
പള്ളിയുടെ പ്രധാന ഹാളായി ഉപയോഗിക്കുന്ന ഭാഗത്തും പുനർനിർമ്മാണം നടത്തിയതിന്റെ കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. കമാനങ്ങളുടെ ഭാഗത്തുണ്ടായിരുന്ന കൊത്തിയ മൃഗങ്ങളുടെ രൂപങ്ങൾ വികൃതമാക്കിയതായി കാണപ്പെട്ടതായി രേഖകൾ സൂചപ്പിക്കുന്നു. അവിടെയുള്ള താഴികക്കുടത്തിൻ്റെ ഉൾഭാഗം ജ്യാമിതീയ ഡിസൈനുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നതാണ് .
പരാതിക്കാരിൽ ഒരാളായ രാഖി സിംഗിന്റെ അഭിഭാഷകൻ സൗരഭ് തിവാരി അഭിപ്രായപ്പെടുന്നത് പള്ളിയ്ക്ക് മുൻപ് അവിടെ ക്ഷേത്രം ഉണ്ടായിരുന്നു എന്നതാണ്.
2022ൽ സീൽ ചെയ്ത പള്ളിയുടെ വസുഖാനയും (വുദു ചെയ്യുന്ന സ്ഥലം) ശാസ്ത്രീയ സർവേയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തിവാരി അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. വസൂഖാനയുടെയും മതിലുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന പഴയ ക്ഷേത്രത്തിൻ്റെ തെളിവുകൾ ശേഖരിക്കുക എന്നതാണ് ഞങ്ങളുടെ അടുത്ത ലക്‌ഷ്യം- തിവാരി
ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ്റെ ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി റിപ്പോർറ്റിനോട് പ്രതികരിച്ചിട്ടുണ്ട്.എഎസ്ഐ ഹിന്ദുത്വത്തിൻ്റെ കൈവേലക്കാരാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഈ സർവ്വേ അടിസ്ഥാനരഹിതമാണെന്നും, വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ അശാസ്ത്രീയമായ റിപ്പോർട്ട് ആണ് സമർപ്പിച്ചതിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു
ഡിസംബർ 18ന് എഎസ്ഐ ഗ്യാൻവ്യാപി റിപ്പോർട്ട് സമർപ്പിച്ചു. അലഹബാദ് ഹൈക്കോടതി ഡിസംബർ 19ലെ വിധിയെ കുറിച്ചുള്ള യാതൊരു വിവരങ്ങളും നാലാഴ്ചത്തേക്ക് പരസ്യപ്പെടുത്തരുതെന്ന് എഎസ്ഐ ജില്ലാ ജഡ്ജിയോട് ആവശ്യപ്പെട്ടിരുന്നു.
READ ALSO 2024 തെരഞ്ഞെടുപ്പ്: നിർണ്ണായകം
ഈ കേസിൽ ഉന്നയിക്കപ്പെട്ട തർക്കം ദേശീയ പ്രാധാന്യമുള്ളതാണ്. ഇത് രണ്ട് വ്യക്തിഗത പാർട്ടികൾ തമ്മിലുള്ള സ്യൂട്ട് അല്ല. ഇത് രാജ്യത്തെ രണ്ട് പ്രധാന സമുദായങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്, ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ പറഞ്ഞു.
1991ലാണ് കേസുമായി ബന്ധപ്പെട്ട ആദ്യത്തെ ഹര്‍ജി സമര്‍പ്പിച്ചത്. വാരാണസി കോടതിയില്‍ സ്വയംഭൂ ജ്യോതിര്‍ലിംഗ ഭഗവാന്‍ വിശ്വേശ്വരനാണ് ഹര്‍ജി നല്‍കിയത്. ഗ്യാന്‍വാപി വളപ്പില്‍ ശൃംഗര്‍ ഗൗരിയെ ആരാധിക്കാനുള്ള അവകാശം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി.
മൂന്ന് ആവശ്യങ്ങളാണ് ഹര്‍ജിക്കാരന്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്
- മുഴുവന്‍ ഗ്യാന്‍വാപി സമുച്ചയവും കാശി ക്ഷേത്രത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുക,
- പ്രദേശത്ത് നിന്ന് മുസ്ലീങ്ങളെ നീക്കം ചെയ്യുക,
- മസ്ജിദ് തകര്‍ക്കുക
2019 ൽ തര്‍ക്കപ്രദേശം മുഴുവനും പുരാവസ്തു സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് വാരണാസി ജില്ലാ കോടതിയില്‍ സ്വയംഭൂ ജ്യോതിര്‍ലിംഗ ഭഗവാന്‍ വിശ്വേശ്വരന് വേണ്ടി റസ്‌തോഗി എന്നയാള്‍ ഹര്‍ജി നല്‍കി.
സ്വയംഭൂ ജ്യോതിര്‍ലിംഗ ഭഗവാന്‍ വിശ്വേശ്വരന്റെ അടുത്ത സുഹൃത്താണ് താനെന്ന് ഹര്‍ജിക്കാരന്‍ അവകാശപ്പെട്ടിരുന്നു
ഹിന്ദുക്ഷേത്രം തകർത്താണോ 17ാം നൂറ്റാണ്ടിൽ മസ്ജിദ് നിർമിച്ചതെന്ന് കണ്ടെത്താൻ 2023 ജൂലൈ 21നാണ് എഎസ്ഐ സർവേക്ക് ജില്ല കോടതി അനുമതി നൽകിയത്.
സർവേ റിപ്പോർട്ട് കേസിൽ കക്ഷികളായ ഹിന്ദു, മുസ്ലിം വിഭാഗങ്ങൾക്ക് കൈമാറാമെന്നും എന്നാൽ പരസ്യമാക്കരുതെന്നും ബുധനാഴ്ച ജില്ല ജഡ്ജി എ കെ വിശ്വേഷ് വിധിച്ചിരുന്നു. കൂടാതെ, കാശി വിശ്വനാഥക്ഷേത്ര ട്രസ്റ്റ്, വാരാണസി ജില്ല മജിസ്ട്രേറ്റ്, സംസ്ഥാന ആഭ്യന്തര സെക്രട്ടറി എന്നിവർക്കും പകർപ്പ് നൽകാമെന്ന് കോടതി വ്യക്തമാക്കുയുണ്ടായി.
വീണ്ടുമൊരു അയോദ്ധ്യ ഉണ്ടാകുകയാണോ ? എന്ന ചോദ്യം പലരുമുയർത്തുണ്ട്. ഹിന്ദുത്വ ദേശീയത സംരക്ഷിക്കുവാൻ ആർക്കിയോളജിക്കൽ സർവ്വേ നടത്തിയ തന്ത്രപരമായ നീക്കങ്ങളാണിവ എന്ന പ്രതിക്ഷേധവും ഉയരുന്നു. യഥാർത്ഥത്തിൽ ഗ്യാൻവ്യാപി ആർക്ക് അവകാശപ്പെട്ടതാണ് ?
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ