‘ടു കിൽ എ ടൈഗർ‘ ഓസ്കാറിലേക്ക്

നിഷ പൗജ സംവിധാനം ചെയ്ത ഇന്ത്യൻ ഡോക്യുമെന്ററി ചിത്രം ‘ടു കിൽ എ ടൈഗറിന്‘ ഓസ്കാർ നാമനിർദേശം. മികച്ച ഫീച്ചർ ഡോക്യുമെന്ററി വിഭാഗത്തിലാണ് ചിത്രം തെരഞ്ഞെടുത്തത്. ഝാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പതിമൂന്നുകാരിയായ മകൾക്ക് നീതിതേടി കർഷകനായ പിതാവ് നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ‘ടു കിൽ എ ടൈഗർ’.

Read also: ഇളയരാജയുടെ മകളും,ഗായികയുമായ ഭവതാരിണി അന്തരിച്ചു

 

21 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ഡോക്യുമെന്ററി ഇതുവരെ നേടിയത്. ഇന്ത്യൻ വംശജയായ കനേഡിയൻ സംവിധായികയാണ് നിഷ പൗജ.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു