ബര്‍ലിന്‍ ∙ ജർമനിയിൽ ട്രെയിൻ ഡ്രൈവറന്മാരുടെ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. സമരം കാരണം രാജ്യത്തെ സമ്പദ്വ്യവസ്ഥയ്ക്ക് ഒരു ബില്യൻ യൂറോ വരെ നഷ്ടമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സമരത്തെ എതിർത്ത് ഗതാഗത മന്ത്രി വോള്‍ക്കര്‍ വിസിങ് രംഗത്ത് വന്നു. ഇത് ജർമൻ സമ്പദ്വ്യവസ്ഥയ്ക്ക് എതിരെയുള്ള സമരമാണെന്ന് അദ്ദേഹം ആരോപിച്ചു.
പണിമുടക്ക് സമരം ദീര്‍ഘദൂര ട്രെയിനുകള്‍ മാത്രമല്ല, സബര്‍ബന്‍ സര്‍വീസുകളെയും ബാധിച്ചു.സമ്പദ്വ്യവസ്ഥയിലെ ആഘാതം വളരെ വലുതായിരിക്കുമെന്ന് വ്യവസായ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ഭൂരിപക്ഷം ജർമന്‍കാരും പണിമുടക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നാണ് സമീപകാല സര്‍വേ ഫലമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർവേയേിൽ പങ്കെടുത്ത 59 ശതമാനം ആളുകളാണ് പണിമുടക്കിനെ എതിർത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു