ഹോളോകോസ്റ്റിനെ അതിജീവിച്ച കാല്‍ലക്ഷം ആളുകള്‍ ജര്‍മനിയില്‍ ഉണ്ടെന്ന് പഠന റിപ്പോർട്ട്

ബര്‍ലിന്‍ ∙ ഹോളോകോസ്റ്റിനെ അതിജീവിച്ച ഏകദേശം കാല്‍ലക്ഷം ആളുകള്‍ ഇപ്പോഴും ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ജീവിച്ചിരിപ്പുണ്ട്. ഇതിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇസ്രയേലിലാണ് താമസിക്കുന്നതെങ്കിലും, നാസി ഭൂതകാലമുണ്ടായിട്ടും 14,200 പേര്‍ ജർമനിയിൽ തുടരുന്നതായി പുതിയ  പഠനം വെളിപ്പെടുത്തുന്നു. പ്രായമായവരാണ് എന്നതിനാൽ പലർക്കും പരിചരണം ആവശ്യമാണ്. 

ഹോളോകോസ്റ്റിനെ അതിജീവിച്ച മാര്‍ഗോട്ട് ഫ്രീഡ്ലാന്‍ഡര്‍ 2010ല്‍ ബര്‍ലിനില്‍ തിരിച്ചെത്തി. സ്കൂളുകളില്‍ തന്റെ അനുഭവങ്ങളെക്കുറിച്ച് വിദ്യാർഥികളോട് പങ്കുവച്ചതിനെ തുടർന്ന് ജർമനിയുടെ പരമോന്നത സിവിലിയന്‍ ബഹുമതി നൽകിയാണ് മാർഗോട്ടിനെ ആദരിച്ചത് . ഹോളോകോസ്റ്റിനെ അതിജീവിച്ചവരുടെ ശരാശരി പ്രായം 86 ആണ്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചപ്പോള്‍ ശരാശരി ഏഴ് വയസ്സായിരുന്നു ഇതിൽ ബഹുഭുരിപക്ഷം പേരുടെയും പ്രായം. ജനുവരി 27ന് നടക്കുന്ന രാജ്യാന്തര ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തിന് മുന്നോടിയായാണ് പഠനം പുറത്തുവിട്ടിരിക്കുന്നത്. 

1933ല്‍ അഡോള്‍ഫ് ഹിറ്റ്ലറുടെ നേതൃത്വത്തില്‍ നാസികള്‍ അധികാരം പിടിച്ചെടുത്ത വര്‍ഷം 560,000 ജൂതന്മാര്‍ ജർമനിയില്‍ താമസിച്ചിരുന്നു. 1945ല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോള്‍ ആ സംഖ്യ ഏകദേശം 15,000 ആയി കുറഞ്ഞിരുന്നു.പഠനമനുസരിച്ച്, ലോകമെമ്പാടുമുള്ള 90 രാജ്യങ്ങളില്‍ ഹോളോകോസ്റ്റിനെ അതിജീവിച്ചവരുണ്ട്.ഇതില്‍ 18% പേര്‍ പടിഞ്ഞാറന്‍ യൂറോപ്പിലാണെന്നും പകുതിയോളം പേര്‍ ഫ്രാന്‍സിലാണെന്നും പറയുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News