കൊച്ചി : കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ തനിക്ക് മാത്രമായി ഉത്തരവാദിത്വമില്ലെന്ന മുൻ മന്ത്രി തോമസ് ഐസക്കിന്റെ വാദങ്ങള്‍ തള്ളി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വിവിധ തീരുമാനങ്ങള്‍ക്ക് അനുമതി നല്‍കിയത് തോമസ് ഐസക്കും മുഖ്യമന്ത്രിയുമാണെന്നുമാണ് ഇ.ഡി വ്യക്തമാക്കുന്നത്. കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിന്റെ മിനുട്സ് രേഖകള്‍ മുൻനിർത്തിയാണ് ഇ.ഡി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
2019 ജനുവരിയിലെ യോഗത്തിന് അധ്യക്ഷത വഹിച്ചത് മുഖ്യമന്ത്രിയാണ്. ഇതില്‍ മസാല ബോണ്ടിന് അനുകൂലമായി തോമസ് ഐസക്ക് നിലപാടെടുത്തു. ഉയർന്ന പലിശ നിരക്ക് ചീഫ് ഫിനാൻസ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പലിശ നിരക്ക് കൂടുതലാണെങ്കില്‍ എന്തിന് കിഫ്ബി മസാല ബോണ്ടിലേക്ക് പോകണമെന്ന് ചോദ്യവും ഉയർന്നിരുന്നു. എന്നാല്‍, നിരക്ക് കൂടുതലാണെങ്കിലും ഈ അവസരം ഉപയോഗപ്പെടുക്കണമെന്നായിരുന്നു ഐസക്കിന്റെ നിലപാട്. ഇത് ദീർഘകാല അടിസ്ഥാനത്തില്‍ കിഫ്ബിക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചതായും ഇ.ഡി പറയുന്നു.
Read more:നോക്കാനാളില്ലാതെ വയോധിക മരിച്ച സംഭവം; മകളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു
















