വാട്ടർഫോർഡ് ∙ 2022 ൽ ക്രിക്കറ്റ് പ്രേമികളായ കുറച്ചുപേരിൽ നിന്നും തുടങ്ങിയ വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് ക്ലബ്, ഇന്ന് അതിന്റെ പ്രവർത്തന മികവു കൊണ്ടും, ക്ലബ് മെമ്പേഴ്സിന്റെ എണ്ണം കൊണ്ടും വലിയ മുന്നേറ്റം ഉണ്ടക്കിയിരിക്കുന്നു. 2023 ക്രിക്കറ്റ് സീസണിൽ ഇൻഡോർ ഔട്ഡോർ വിഭാഗങ്ങളിലായി അയർലണ്ടിൽ ഉടനീളം നടന്ന ടൂർണമെന്റുകളിൽ 3 ടൈറ്റിൽ കിരീടങ്ങളും, 4 റണ്ണേഴ്‌സ് അപ്പ് കിരീടങ്ങളും ചൂടി വാട്ടർഫോർഡ് ടൈഗേഴ്‌സ് അയർലണ്ടിലെ തന്നെ ഒരു മികച്ച ക്രിക്കറ്റ് ടീം ആയി മാറുകയായിരുന്നു.
2024-2025 വർഷത്തിൽ പ്രവർത്തനങ്ങളെ ഏകോപ്പിക്കാനും , ക്ലബ് പ്രവർത്തനങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ വാട്ടർഫോഡ് ക്രിക്കറ്റ് പ്രേമികൾക്കിടയിലേക്ക് എത്തിക്കുന്നതിനും പുതിയ നേതൃത്വം വന്നിരിക്കുകയാണ് . 2024 ജനുവരി 6 നടന്ന ജനറൽ ബോഡി യോഗത്തിൽ വച്ച് പുതിയ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു.
ജസ്റ്റിൻ ജേക്കബ് ( മാനേജർ), ഉണ്ണി നായർ (ട്രെഷറർ), ബിനീഷ് മുരളീധരൻ പിള്ള (ക്യാപ്റ്റൻ), ജോമോൻ ജോർജ് ( വൈസ് – ക്യാപ്റ്റൻ ), മനു ബാബു ( മീഡിയ കമ്മിറ്റി ) തുടങ്ങി ഗിരീഷ് നായർ, വിനീഷ് വിനു , ജയ്മോഹൻ കുരുവിള, രാഗേഷ് വി നിർമൽ, അൻസാർ ബഷീർ , നെൽവിൻ റാഫേൽ എന്നിവരെ കമ്മിറ്റി അംഗങ്ങൾ ആയും തിരഞ്ഞെടുത്തു.
വാട്ടർഫോർഡ് മലയാളികൾക്കിടയിൽ ക്രിക്കറ്റ് – മറ്റു ഇതര കായിക വിനോദങ്ങൾ , അവയുടെ പ്രവർത്തനങ്ങൾ വളർത്തി കൊണ്ടുവരുന്നതിൽ പ്രാധാന്യം നൽകാനും തുടർന്ന് വരാനിരിക്കുന്ന ടൈഗേഴ്‌സ് ഇൻഡോർ, ഔട്ഡോർ ക്രിക്കറ്റ് ടൂർണമെന്റ് വലിയ വിജയമാക്കി തീർക്കാനും കമ്മിറ്റി യോഗത്തിൽ തീരുമാനം ആയി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു