മലപ്പുറം: സമസ്‌തയിലുള്ളവരുടെ വാക്കുകളിൽ സൂക്ഷ്‌മത വേണമെന്ന് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ മുന്നറിയിപ്പ്. മുസ്‌ലിം ലീഗ് സമസ്‌തയെ തകർക്കുമെന്ന മന്ത്രി വി.അബ്‌ദുറഹിമാന്റെ വാദം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്‌തയുടെ പണ്ഡിതരെ പ്രയാസപ്പെടുത്തുന്നവരുടെ കൈവെട്ടാൻ പ്രവർത്തകരുണ്ടാകുമെന്ന എസ്‌കെഎസ്‌എസ്‌എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂരിന്റെ പ്രസ്‌താവനയ്‌ക്കു മറുപടിയായാണ് പ്രവർത്തകരുടെ വാക്കുകളിൽ സൂക്ഷ്‌മത വേണമെന്ന ജിഫ്രി തങ്ങളുടെ മറുപടി.

എന്നാൽ സത്താർ പന്തല്ലൂർ പ്രസംഗത്തിനു പൊടിപ്പു കൂട്ടാൻ പറഞ്ഞതാവുമെന്നും ഒപ്പമുള്ള പ്രവർത്തകൻ എന്ന നിലയിലാണ് മറ്റുള്ളവർ പിന്തുണച്ചതെന്നും കൈവെട്ടുമെന്ന പ്രയോഗത്തെ അല്ലെന്നും അദ്ദേഹം പറഞ്ഞു. മുഈനലി ശിഹാബ് തങ്ങൾ എന്നല്ല, ആരെയും ഭീഷണിപ്പെടുത്താൻ പാടില്ല. സമസ്‌തയെ തകർക്കാർ ആർക്കും കഴിയില്ലെന്നും മന്ത്രി വി.അബ്‌ദുറഹിമാന്റെ പ്രസ്‌താവനയ്‌ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















