ചീര കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ നിരവധിയാണ്. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഇലക്കറിയാണ് ചീര. ചീരയിൽ അയൺ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച കുറയ്ക്കാൻ സഹായിക്കുന്നു. ഇന്ന് ഒരു ചീര തോരൻ ഉണ്ടാക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
ചീര,
തേങ്ങ ചിരകിയത് – ഒരു കപ്പ്
വെളുത്തുള്ളി – 3- 4 അല്ലി
മഞ്ഞൾ പൊടി – ഒരു നുള്ള്
മുളക് പൊടി – അര ടീസ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
കടുക് – ഒരു ടീസ്പൂൺ
Read also: BREAKFAST RECIPE|മസാല ദോശ കഴിച്ചു മടുത്തോ? എങ്കിൽ തയ്യാറാക്കാം വേറിട്ട മുട്ട മസാല ദോശ!!
തയ്യാറാകുന്ന വിധം
മിക്സി ജാറിൽ തേങ്ങ ചിരകിയത്, മഞ്ഞൾ പൊടി, മുളക് പൊടി, വെളുത്തുള്ളി,ഉപ്പ് ഇവ ഇട്ടു ചതച്ച് എടുക്കുക. അരഞു പോകരുത്.
അടുപ്പ് കത്തിച്ച് ഒരു ചീനച്ചട്ടി വെക്കുക.
ചീനചചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ടു പൊട്ടുമ്പോൾ, അതിലേക്ക് അരിഞ് വെച്ച ചീരയിലയും അരപ്പും ചേർത്ത് അടച്ച് വെച്ച് 5 മിനുട്ട് വേവക്കുക.
5 മിനിറ്റ് കഴിഞ്ഞ് അടപ്പ് മാററി നല്ല പോലെ ചീര ഇല ഇളക്കി എടുക്കുക. തീ അണച്ചു,തോരൻ അടുപ്പിൽ നിന്നും മാറ്റി വെക്കുക. ചീര തോരൻ തയ്യാർ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















