ആലപ്പുഴ:കേരളത്തിലെ മത്സ്യ സംസ്‌കരണ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് ജനുവരി 21ന് രാവിലെ 10ന് ആലപ്പുഴ ജില്ലയിലെ എരമല്ലൂര്‍ സെന്റ് ജൂഡ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കും. വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യും.
വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. അഡ്വ. എ.എം. ആരിഫ് എംപിയും ദലിമ ജോജോ എംഎല്‍എയും വിശിഷ്ടാതിഥികളാകും. ഏഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
വനിതാ കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, ഡയറക്ടര്‍ ഷാജി സുഗുണന്‍, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, ജില്ലാ ലേബര്‍ ഓഫീസര്‍ എം.എസ്. വേണുഗോപാല്‍, അസിസ്റ്റന്‍ഡ് ലേബര്‍ ഓഫീസര്‍മാരായ മേരി സുജ, പദ്മരാജ് എന്നിവര്‍ സംസാരിക്കും. അസിസ്റ്റന്‍ഡ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് ഒന്ന് ജി. ഷിബു ചര്‍ച്ച നയിക്കും.
വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ വനിതകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതോടൊപ്പം പ്രശ്‌ന പരിഹാരങ്ങള്‍ക്കുള്ള നിയമാവബോധം നല്‍കുകയും ഹിയറിംഗില്‍ ഉരുത്തിരിഞ്ഞു വരുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ശിപാര്‍ശ നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക